ലോഹക്കൂട്ട് ഉപയോഗിച്ച് കണ്ണാടി നിര്‍മിക്കുന്ന വിദ്യ തലമുറകളായി ആറന്‍
മുളയിലെ വിശ്വകർമ തറവാടുകളുടെ കുടുംബങ്ങള്‍ക്ക് മാത്രം അറിയാവുന്ന
രഹസ്യമാണ്. 600ഓളം വര്‍ഷങ്ങളായി വിശ്വകർമ തറവാടുകളുടെ കുടുംബങ്ങള്‍ക്ക് ആ
രഹസ്യം ചോരാതെ കാത്തുവരുകയുമായിരുന്നു. കുടുംബത്തിന് പുറത്തുള്ളവര്‍
പണിശാലയില്‍ ജോലിക്ക് വന്നതോടെയാണ് രഹസ്യം ചോര്‍ന്നത്.
ചോര്‍ത്തിയെടുത്തവര്‍ സ്വന്തം പണിശാല സ്ഥാപിച്ച് ആറന്മുളക്കണ്ണാടി
നിര്‍മാണം തുടങ്ങി. അവരും കണ്ണാടിയുടെ നിര്‍മാണരഹസ്യം വീണ്ടും
ചോരാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തുന്നു.
ചെമ്പും വെളുത്തീയവുമാണ് ആറന്മുളക്കണ്ണാടിയുടെ ചേരുവ. രണ്ട് ലോഹങ്ങളും ചേരുംപടിചേര്‍ത്ത് ഉരുക്കി പരന്ന അച്ചില്‍ ഒഴിച്ച് തണുത്തുറയുമ്പോള്‍ പലഘട്ടങ്ങളായി ഉരച്ച് മിനുക്കിയാണ് ലോഹക്കൂട്ടിനെ കണ്ണാടിയാക്കുന്നത്. ഇരു ലോഹങ്ങളുടെയും അനുപാതം നിര്‍ണയിക്കുന്നതിലാണ് ആറന്മുളക്കണ്ണാടിയുടെ പൊരുള്‍ ഒളിഞ്ഞിരിക്കുന്നത്. അനുപാതത്തിലെ നേരിയ പിഴവു പോലും കണ്ണാടിയെ വെറും ലോഹക്കഷണം മാത്രമാക്കും. പണിശാലകളിലെ രഹസ്യമുറിയിലാണ് ലോഹക്കൂട്ടിനുള്ള അനുപാതനിര്‍ണയം നടക്കുന്നത്. അവിടം നിരോധിത മേഖലയാണ്. നിര്‍മിക്കേണ്ട കണ്ണാടികളുടെ എണ്ണവും വലുപ്പവും കണക്കാക്കി ചെമ്പും വെളുത്തീയവും അനുപാതം അനുസരിച്ച് ത്രാസില്‍ തൂക്കിയെടുത്ത് ചെറുകഷണങ്ങളാക്കി പണിക്കാര്‍ക്ക് ഉരുക്കാന്‍ നല്‍കും. പണിശാലയുടെ ഉടമയാണ് തന്ത്രപ്രധാനമായ ഈ രഹസ്യകൃത്യം നടത്തുന്നത്. പണിക്കാര്‍ക്ക്, ലോഹക്കഷണങ്ങള്‍ ഉരുക്കി അച്ചിലൊഴിച്ച് ഉറയുമ്പോള്‍ ഉരച്ച് മിനുക്കിയെടുക്കുന്ന പണിയാണുള്ളത്. കണ്ണാടിനിര്‍മാണശാലയില്‍ പണിയെടുത്ത ചിലരാണ് അതിന്‍െറ സൂത്രവിദ്യ ചോര്‍ത്തിയെടുത്തത്. അങ്ങനെയാണ് വിശ്വകർമ തറവാടുകളുടെ കുടുംബക്കാരുടെ കുത്തക പൊളിഞ്ഞത്.എന്നാല്‍ ചോര്‍ത്തിയെടുത്തവര്‍ ആറന്മുള കണ്ണാടിയുടെ നിര്‍മാണരഹസ്യം വിണ്ടും പുറത്തു പോകാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തുന്നു .കാരണം അവരും ആറന്മുള കണ്ണാടിയുടെ നിര്‍മാണത്തിന് ജിവിതം തന്നെ ഉഴിഞ്ഞു വച്ചവരാണ്.അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവര്‍ .
600ഓളം വര്‍ഷംമുമ്പ് ആറന്മുള ക്ഷേത്രനിര്‍മാണത്തിന് തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ് വിശ്വകർമ തറവാടുകളുടെ കുടുംബക്കാരുടെ പൂര്‍വികര്‍. ഓട് ഉപയോഗിച്ചുള്ള പാത്രങ്ങളുടെയും ക്ഷേത്രത്തിലെ മിനുക്കുപണികളുടെയും നിര്‍മാണ ചുമതലയായിരുന്നു ഇവര്‍ക്ക്. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്‍ കോവിലിലെ വിശ്വബ്രാഹ്മണസമൂഹത്തില്പെ ട്ടവരാണ്
ഇവര്‍. അമ്പലം പണികഴിഞ്ഞതോടെ പണിയില്ലാതായ ഇവരെ മടക്കി അയക്കാന്‍
തിരുവിതാംകൂര്‍ രാജാവ് തീരുമാനിച്ചത്രെ. പണിയില്‍ ഉഴപ്പിയതുകൊണ്ടാണ്
മടക്കി അയക്കാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നുണ്ട്. രാജാവിനെ
പ്രീതിപ്പെടുത്താനായി ഇവര്‍ലോഹപ്പണിയില്‍ തങ്ങളുടെ കരവിരുത്
പുറത്തെടുക്കുകയായിരുന്നു. ലോഹക്കണ്ണാടി പതിച്ച കിരീടം സമര്‍പ്പിച്ചതോടെ
രാജാവ് സംപ്രീതനായി. ഇവര്‍ക്ക് കരം ഒഴിവായി ക്ഷേത്രത്തിന്‍െറ തെക്കേനടയില്‍
ഭൂമി അനുവദിച്ചു. അങ്ങനെയാണ് ആറന്മുളക്കണ്ണാടി പിറവിയെടുത്തതെന്നാണ്
പറയപ്പെടുന്നത്.
സാധാരണ കണ്ണാടിയില്‍ വിരല്‍ തൊട്ടാല്‍ കണ്ണാടിക്കും വിരലിനും ഇടയില്‍ കണ്ണാടിക്കനത്തിന്‍െറ വിടവുണ്ടാവും. ആറന്മുളക്കണ്ണാടിയിലാണ് തൊടുന്നതെങ്കില്‍ വിരലുകള്‍തമ്മില്‍ മുട്ടുംവിധമാവും അത്. ആറന്മുളക്കണ്ണാടിയാണോ എന്ന് തിരിച്ചറിയാന്‍ ഉതകുന്നതും ഈ പ്രത്യേകതയാണ്. ലോഹനിര്‍മിതമാണെങ്കിലും നിലത്ത് വീണാല്‍ സാധാരണ കണ്ണാടിപോലെ ആറന്മുളക്കണ്ണാടിയും ഉടയും. അതാണ് ലോഹക്കൂട്ടിന്‍െറ പ്രത്യേകത. ഒന്നര ഇഞ്ചുമുതല്‍ ആവശ്യക്കാരുടെ താല്‍പര്യം അനുസരിച്ച് വലുപ്പമേറിയ കണ്ണാടികള്‍വരെ നിര്‍മിച്ചു നല്‍കും. ഒന്നര ഇഞ്ച് വലുപ്പമുള്ളതിന് 700 രൂപയാണ് വില. 10 ഇഞ്ചിന്‍േറതിന് 40,000 രൂപവരെ വിലവരും.
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നടക്കം ഓര്‍ഡറുകള്‍ ആറന്മുളക്കണ്ണാടിക്ക് ലഭിക്കുന്നുണ്ട്. വില കൂടുതലായതിനാല്‍ ആവശ്യക്കാര്‍ കൂടുതലും വിദേശീയരാണ്. ഇന്ത്യയിലെത്തിയ പല രാഷ്ട്രനേതാക്കള്‍ക്കും ആറന്മുളക്കണ്ണാടി ഉപഹാരമായി നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ 45 സെന്‍റിമീറ്റര്‍ ഉയരമുള്ള ആറന്മുളക്കണ്ണാടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചെമ്പും വെളുത്തീയവുമാണ് ആറന്മുളക്കണ്ണാടിയുടെ ചേരുവ. രണ്ട് ലോഹങ്ങളും ചേരുംപടിചേര്‍ത്ത് ഉരുക്കി പരന്ന അച്ചില്‍ ഒഴിച്ച് തണുത്തുറയുമ്പോള്‍ പലഘട്ടങ്ങളായി ഉരച്ച് മിനുക്കിയാണ് ലോഹക്കൂട്ടിനെ കണ്ണാടിയാക്കുന്നത്. ഇരു ലോഹങ്ങളുടെയും അനുപാതം നിര്‍ണയിക്കുന്നതിലാണ് ആറന്മുളക്കണ്ണാടിയുടെ പൊരുള്‍ ഒളിഞ്ഞിരിക്കുന്നത്. അനുപാതത്തിലെ നേരിയ പിഴവു പോലും കണ്ണാടിയെ വെറും ലോഹക്കഷണം മാത്രമാക്കും. പണിശാലകളിലെ രഹസ്യമുറിയിലാണ് ലോഹക്കൂട്ടിനുള്ള അനുപാതനിര്‍ണയം നടക്കുന്നത്. അവിടം നിരോധിത മേഖലയാണ്. നിര്‍മിക്കേണ്ട കണ്ണാടികളുടെ എണ്ണവും വലുപ്പവും കണക്കാക്കി ചെമ്പും വെളുത്തീയവും അനുപാതം അനുസരിച്ച് ത്രാസില്‍ തൂക്കിയെടുത്ത് ചെറുകഷണങ്ങളാക്കി പണിക്കാര്‍ക്ക് ഉരുക്കാന്‍ നല്‍കും. പണിശാലയുടെ ഉടമയാണ് തന്ത്രപ്രധാനമായ ഈ രഹസ്യകൃത്യം നടത്തുന്നത്. പണിക്കാര്‍ക്ക്, ലോഹക്കഷണങ്ങള്‍ ഉരുക്കി അച്ചിലൊഴിച്ച് ഉറയുമ്പോള്‍ ഉരച്ച് മിനുക്കിയെടുക്കുന്ന പണിയാണുള്ളത്. കണ്ണാടിനിര്‍മാണശാലയില്‍ പണിയെടുത്ത ചിലരാണ് അതിന്‍െറ സൂത്രവിദ്യ ചോര്‍ത്തിയെടുത്തത്. അങ്ങനെയാണ് വിശ്വകർമ തറവാടുകളുടെ കുടുംബക്കാരുടെ കുത്തക പൊളിഞ്ഞത്.എന്നാല്‍ ചോര്‍ത്തിയെടുത്തവര്‍ ആറന്മുള കണ്ണാടിയുടെ നിര്‍മാണരഹസ്യം വിണ്ടും പുറത്തു പോകാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തുന്നു .കാരണം അവരും ആറന്മുള കണ്ണാടിയുടെ നിര്‍മാണത്തിന് ജിവിതം തന്നെ ഉഴിഞ്ഞു വച്ചവരാണ്.അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവര്‍ .
600ഓളം വര്‍ഷംമുമ്പ് ആറന്മുള ക്ഷേത്രനിര്‍മാണത്തിന് തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ് വിശ്വകർമ തറവാടുകളുടെ കുടുംബക്കാരുടെ പൂര്‍വികര്‍. ഓട് ഉപയോഗിച്ചുള്ള പാത്രങ്ങളുടെയും ക്ഷേത്രത്തിലെ മിനുക്കുപണികളുടെയും നിര്‍മാണ ചുമതലയായിരുന്നു ഇവര്‍ക്ക്. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്‍ കോവിലിലെ വിശ്വബ്രാഹ്മണസമൂഹത്തില്പെ
സാധാരണ കണ്ണാടിയില്‍ വിരല്‍ തൊട്ടാല്‍ കണ്ണാടിക്കും വിരലിനും ഇടയില്‍ കണ്ണാടിക്കനത്തിന്‍െറ വിടവുണ്ടാവും. ആറന്മുളക്കണ്ണാടിയിലാണ് തൊടുന്നതെങ്കില്‍ വിരലുകള്‍തമ്മില്‍ മുട്ടുംവിധമാവും അത്. ആറന്മുളക്കണ്ണാടിയാണോ എന്ന് തിരിച്ചറിയാന്‍ ഉതകുന്നതും ഈ പ്രത്യേകതയാണ്. ലോഹനിര്‍മിതമാണെങ്കിലും നിലത്ത് വീണാല്‍ സാധാരണ കണ്ണാടിപോലെ ആറന്മുളക്കണ്ണാടിയും ഉടയും. അതാണ് ലോഹക്കൂട്ടിന്‍െറ പ്രത്യേകത. ഒന്നര ഇഞ്ചുമുതല്‍ ആവശ്യക്കാരുടെ താല്‍പര്യം അനുസരിച്ച് വലുപ്പമേറിയ കണ്ണാടികള്‍വരെ നിര്‍മിച്ചു നല്‍കും. ഒന്നര ഇഞ്ച് വലുപ്പമുള്ളതിന് 700 രൂപയാണ് വില. 10 ഇഞ്ചിന്‍േറതിന് 40,000 രൂപവരെ വിലവരും.
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നടക്കം ഓര്‍ഡറുകള്‍ ആറന്മുളക്കണ്ണാടിക്ക് ലഭിക്കുന്നുണ്ട്. വില കൂടുതലായതിനാല്‍ ആവശ്യക്കാര്‍ കൂടുതലും വിദേശീയരാണ്. ഇന്ത്യയിലെത്തിയ പല രാഷ്ട്രനേതാക്കള്‍ക്കും ആറന്മുളക്കണ്ണാടി ഉപഹാരമായി നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ 45 സെന്‍റിമീറ്റര്‍ ഉയരമുള്ള ആറന്മുളക്കണ്ണാടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആറന്മുള കണ്ണാടിയുടെ നിർമ്മാണ രീതി
മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു.
വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശനമേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു. വൈദീക കാലത്തെ ലോഹകണ്ണാടിയുടെ ഋഗ്വേദത്തിലെ പരാമർശം വളരെ ശ്രദ്ധേയമാണു. ഋഗ്വേദത്തിൽ വിവരിക്കുന്ന ഈ ലോഹകണ്ണാടിയെ പ്രൊഫസ്സർ മാക്ഡോണൽ കണ്ണാടിയായി ഉപയോഗിക്കുന്ന മിനുസപ്പെടുത്തിയ ലോഹം എന്നാണ് വിവരിച്ചിരുന്നത്.
ഈജിപ്റ്റിൽ ഇത്തരം കണ്ണാടി പ്രചാരത്തിലുണ്ടായിരുന്നു. സിന്ധു തടത്തിലെ മാഹി എന്ന സ്ഥലത്തുള്ള ശവക്കല്ലറയിൽ നിന്നും ലഭിച്ച ലോഹകണ്ണാടി കരകൗശല വൈദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്. 1920-ൽ നോവലീഷസ്(ഫിലിപ്പെൻസ്) എന്ന സ്ഥലത്തു നിന്നും കണ്ടെടുത്ത ലോഹകണ്ണാടികൾ ക്രിസ്താബ്ദ്ത്തിനു മുൻപ് ഭാരതത്തിൽ ദീർഘകാലം നില നിന്നിരുന്ന കച്ചവട ബന്ധത്തിനിടയിൽ അവിടെ എത്തിയതാണെന്ന് പുരാവസ്തു ഗവേഷകനായ ബേയർ പറയുന്നു. ഭാരതത്തിൽ ലോഹകണ്ണാടികൾ ഉപയോഗത്തിലിരുന്നു എന്നതിന്റെ തെളിവുകളാണിവ....
ആറന്മുള കണ്ണാടി:
0 comments:
Post a Comment