Saturday, 4 July 2015

പരിശുദ്ധനായ ആബൂൻ മോർ ബാസേലിയോസ് യൽദോ മഫ്രിയാന


   പരിശുദ്ധനായ ആബൂൻ മോർ ബാസേലിയോസ് യൽദോ മഫ്രിയാനോ ഇറാഖിലെ മൂസലിനു സമീപമുള്ള കൂദെദ് എന്ന ചെറിയ ഗ്രാമത്തിൽ ‍ ജനിച്ചു.വളരെ ചെറുപ്രായത്തിൽ ‍ തന്നെ മോർ ബഹനാന്‍ ദയറായിൽ ‍ ചേർ‍ന്ന് സന്യാസ ജീവിതം ആരംഭിച്ച അദ്ദേഹം 1678 ല്‍ അന്നത്തെ അന്ത്യോക്യ പാത്രിയാർ‍ക്കീസ് ആയിരുന്ന മോറാൻ മോർ‍ ഇഗ്നാത്തിയോസ് അബ്ദുൾ‍ മിശിഹ പ്രഥമൻ ബാവായാൽ കാതോലിക്ക (മഫ്രിയാനോ) ആയി സ്ഥാനാരോഹിതനായി.


   മലങ്കര (ഭാരതം) യിലെ മോർ തോമ രണ്ടാമന്‍റെ അപേക്ഷ പ്രകാരം അന്നത്തെ പരിശുദ്ധ പാത്രിയാർ‍ക്കീസ് ബാവ തിരുമനസ്സ് വിശുദ്ധനെ തന്‍റെ 92 - മത്തെ വയസ്സില്‍ 1685 ല്‍ ഭാരതത്തിലേക്ക് അയച്ചു.മലങ്കര മക്കൾക്ക്‌  വേണ്ടിയുള്ള വിശുദ്ധന്‍റെ സഹനം അവിടെ തുടങ്ങുകയായി.

   ഭാരത യാത്രയിൽ‍ രണ്ടു ദയറാ പട്ടക്കാരും ഒരു എപ്പിസ്കോപ്പയും വിശുദ്ധനെ അനുഗമിച്ചു. എന്നാൽഅവരിൽ‍ മൂന്നു പേര്‍ മാത്രമേ ഭാരതത്തിൽ എത്തിയതായി ചരിത്രം പറയുന്നുള്ളൂ.മലങ്കരയിൽ‍ കോതമംഗലത്ത് എത്തിയ വിശുധനെയും പട്ടക്കാരെയും ആടുമേയിച്ചുകൊണ്ടിരുന്ന ചക്കാലക്കൽ‍ തറവാട്ടിലെ ഒരു ഹിന്ദു നായർ യുവാവ് ദേവാലയത്തിലേക്ക് വഴികാട്ടി. യാത്രാ മദ്ധ്യേ വിശുദ്ധൻ‍ അത്ഭുതങ്ങൾ പ്രവർ‍ത്തിച്ചതായി ചരിതം സാക്ഷ്യപ്പെടുത്തുന്നു. കോതമംഗലത്ത് മോർത്തോമ ചെറിയ പള്ളിയിൽ എത്തി ഏതാനും ദിവസങ്ങൾ‍ മാത്രം ജീവിച്ചിരുന്ന ബാവ 1685 മലയാള മാസം കന്നി 19 നു കാലം ചെയ്തു.പിറ്റേ ദിവസം തന്നെ പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു.

കോതമംഗലം മാർത്തോമ ചെറിയ പള്ളി
ബാവയുടെ കബറിടം

   മലങ്കരയിൽ‍ എത്തി ഏതാനും ദിവസങ്ങൾ‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും ദൈവത്തിന്‍റെ അളവറ്റ കരുണയാൽ വിശുദ്ധന്‍റെ നാമം എങ്ങും പരന്നു. പരിശുദ്ധനായ കോതമംഗലം ബാവായുടെ മധ്യസ്ഥത ആയിരങ്ങൾ‍‍ക്ക് ആലംബമായി. മലങ്കര സുറിയാനി ഓർ‍ത്തഡോക്സ് സഭയുടെ ചരിത്രത്തിൽ‍ സുവർണ ലിപികളാൽ‍ ആ പോന്നു നാമം എഴുതപ്പെട്ടു. "എന്‍റെ ബാവായെ" എന്ന് ഈറനണിഞ്ഞ കണ്ണുകളോടെയും,വിറയാർ‍‍ന്ന ചുണ്ടുകളോടെയും വിളിച്ചുകൊണ്ട് കോതമംഗലം പള്ളിയുടെ നടകൾ‍ കയറുന്ന ജനലക്ഷങ്ങൾ‍ക്ക് വേണ്ടി വിശുദ്ധൻ‍ ഇന്നും ദൈവ സന്നിധിയിൽ‍ അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ‍ ബാവയുടെ നാമത്തിൽ ‍ വിളിക്കപ്പെടുന്നു. യൽദോ/ബേസിൽ  എന്നീ അനുഗ്രഹീത നാമധേയങ്ങളിൽ. 2012 ഒക്ടോബർ 27- തിയതി ശനിയാഴ്ച , പരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവയുടെ 327- മത് ഓർമ്മ പെരുന്നളിനോടനുബന്ധിച്ച് ,പരിശുദ്ധ ബാവയുടെ നാമമായ യൽദോ ,ബേസിൽ പേരുകൾ ഔദ്യോഗിക പേരുകളായിട്ടുള്ള  വ്യക്തികളെ കോതമംഗലം മാർത്തോമ ചെറിയ പള്ളി ആദരിച്ചു.

Momento

യൽദോ/ ബേസിൽ സംഗമം
    ആകമാന സുറിയാനി ഓർ‍ത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷനായ മോറാൻ‍ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർ‍ക്കീസ് ബാവ തന്‍റെ 20 .10 .1987 ലെ E /265 /87 കല്പന പ്രകാരം യൽദോ മോർ ബസേലിയോസ് മഫ്രിയാനോയെ പരിശുദ്ധൻ‍ ആയി പ്രഖ്യാപിച്ചു. സഭയും മക്കളും ഒരുപാട് സ്നേഹത്തോടെ വിശുദ്ധനെ വീണ്ടും ഓർക്കുന്നു. ഒക്ടോബർ 2 ,3 ( മലയാള മാസം കന്നി 19 ,20 ) തിയതികളിൽ ‍ കോതമംഗലം മാർ‍തോമ്മ ചെറിയ പള്ളിയിൽ ജാതിമത ഭേദമെന്യേ ലക്ഷക്കണക്കിന്‌ വിശ്വാസികൾ‍ വിശുദ്ധന്‍റെ ഓർ‍മ്മ കൊണ്ടാടുന്നു.


പള്ളി പെരുന്നാൾ

0 comments:

Post a Comment