Kothamangalam Cheriya Pally

Most Important Church in My Life

My Family

Pappa,Mammy and My Sister....

Kuttippuram Palam..

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

My Degree Life

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Welcome to My website.

Showing posts with label ISRO. Show all posts
Showing posts with label ISRO. Show all posts

Monday, 22 July 2019

ചന്ദ്രയാൻ 2

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ രണ്ടാമത് തീരുമാനിച്ച ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ന്ദ്രയാൻ2. റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ പ്രതീക്ഷിത ചെലവ് ഏകദേശം 1000 കോടി രൂപയാണ്. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ 2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനമുപയോഗിച്ച് ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറലുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കും. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1-  വിജയത്തിനു കാരണമായ ഡോ.മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിക്കുന്നത്.
ഡോ.മയിൽസ്വാമി അണ്ണാദുരൈ
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോ ട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.
3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തിൽ എത്തിക്കുന്നത് ബാഹുബലിയെന്നു ഇരട്ടപ്പേരുള്ള ജി.എസ്.എല്‍ വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. വിക്ഷേപിച്ചു പതിനാറാം മിനിറ്റിൽ പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലെത്തും. പിന്നീട് തുടർച്ചയായി ഭ്രമണപഥം ഉയർത്തിയാ ണ് പേടകത്തെ ചന്ദ്ര മണ്ഡലത്തിൽ എത്തിക്കുന്നത്. വിക്രം ലാൻഡർ പേടകത്തിൽ നിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്ത ചിത്രങ്ങൾപകർത്തും.
ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ ഇറങ്ങി ചന്ദ്രോപരിതലത്തിൽ സഞ്ചാരം നടത്തും. ഇന്നോളം മനുഷ്യൻ അറിഞ്ഞിട്ടില്ലാത്ത ചന്ദ്ര രഹസ്യങ്ങൾ പ്രഗ്യാൻ ഭൂമിയിലേക്ക് അയയ്ക്കും. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചന്ദ്രയാൻ ഒന്ന് പേടകമായിരുന്നു. 978 കോടി ചെലവ് വരുന്ന ചന്ദ്രയാൻ വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ . ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമാകും.

ചരിത്രം
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 18 സപ്തംബർ 2008 ൽ നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൌത്യം അംഗീകരിച്ചു. 12 നവംബർ 2007 ൽ ഐ.എസ്.ആർ.ഓ യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS) പ്രതിനിധികൾ ചന്ദ്രയാൻ2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. ഐ.എസ്.ആർ.ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. ഇതിന്റെ ദൗത്യ കാലാവധി ഒരു വർഷമാണ്
ലക്ഷ്യങ്ങൾ
ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ചാന്ദ്ര ഭൂപ്രകൃതി, ധാതുശാസ്‌ത്രം, മൂലക സമൃദ്ധി, ചന്ദ്ര എക്‌സോസ്‌ഫിയർ, ഹൈഡ്രോക്സൈൽ, വാട്ടർ ഐസ് എന്നിവയും ശാസ്ത്രീയ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഓർബിറ്റർ ചാന്ദ്ര ഉപരിതലത്തെ മാപ്പ് ചെയ്യുകയും അതിന്റെ 3D മാപ്പുകൾ തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യും. ഓൺ‌ബോർഡ് റഡാർ ഉപരിതലത്തെ മാപ്പ് ചെയ്യും.

രൂപകൽപ്പന

റഷ്യ ഒരു ലാന്ററും റോവറും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. ചന്ദ്രന് മുകളിൽ സഞ്ചാരപഥത്തിൽ പേടകം എത്തിയതിനു ശേഷം റോവർ ഉൾക്കൊള്ളുന്ന ലാന്റർ പേടകത്തിൽ നിന്ന് വേർപെടുകയും ചാന്ദ്രമണ്ണിൽ ഇറങ്ങുകയും ചെയ്യും.അതിനു ശേഷം റോവർ ലാന്ററിന്റെ ഉയർന്ന ഭാഗത്തു നിന്ന് വേർപെടും. ആണവോർജ മുപയോഗിച്ച് ചന്ദ്രയാൻ 2 പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പഠനങ്ങൾ ഐഎസ്ആർഓ നടത്തിവരികയാണ്. നാസയും ഇ എസ് എയും പേടകത്തിന് ചില സാങ്കേതിക ഉപകരണങ്ങൾ നൽകിക്കൊണ്ട് ഈ ദൌത്യത്തിൽ പങ്കാളികളാകും.ഈ തീരുമാനം അവർ ഐ എസ് ആർ ഓ യെ അറിയിച്ചിട്ടുണ്ട്.

ഓർബിറ്റർ

100 കിലോമീറ്റർ ഉയരത്തിൽ ഓർബിറ്റർ ചന്ദ്രനെ പരിക്രമണം ചെയ്യും. അഞ്ച് ഉപകരണങ്ങൾ ഈ ദൗത്യത്തിൽ ഓർബിറ്റർ വഹിക്കും. ഓർബിറ്റിന്റെ ഘടന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുകയും 2015 ജൂൺ 22-ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസാറ്റലൈറ്റ് സെന്ററിൽ എത്തിക്കുകയും ചെയ്തു.

വിക്രം ലാൻഡർ

മിഷന്റെ ലാൻഡറിനെ വിക്രം എന്നാണ് വിളിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി പരക്കെ കണക്കാക്കപ്പെടുന്ന വിക്രം സാരാഭായിയുടെ (1919-1971) പേരാണ് ലാഡറിന് കൊടുത്തിട്ടുള്ളത്.

പ്രഗ്യാൻ റോവർ

മിഷന്റെ റോവറിനെ പ്രഗ്യാൻ എന്നാണ് . റോവറിന്റെ ഭാരം ഏകദേശം 27 കിലോഗ്രാമാണ്. സൗരോർജ്ജത്തിലാണ് റോവർ പ്രവർത്തിക്കുന്നത്. റഷ്യ രൂപകൽപ്പന ചെയ്യുന്ന അമ്പതു കി.ഗ്രാം റോവറിന് ആറ് ചക്രങ്ങൾ‌ ഉണ്ടായിരിക്കും. അത് സൌരോർജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.അത് തെക്ക് വടക്ക് ധ്രുവങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഇറങ്ങുകയും ഒരു വർഷത്തേയ്ക്ക് പ്രവർത്തിക്കുകയും ചെയ്യും.റോവർ പരമാവധി 360m/hവേഗതയിൽ 150കി.മീ. വരെ സഞ്ചരിക്കും.
പേലോഡ്
ഓർബിറ്ററിനുവേണ്ടി അഞ്ചും, ലാൻഡറിന് നാലും, റോവറിന് രണ്ടുമായി പതിനൊന്ന് ശാസ്ത്രീയ ഉപകരണങ്ങൾ ഐ.എസ്.ആർ.ഓ തിരഞ്ഞെടുത്തിട്ടുണ്ട്. ഓർബിറ്ററിനായി ചില ശാസ്ത്രീയ ഉപകരണങ്ങൾ നൽകി നാസയും ഇസയുംഈ ദൗത്യത്തിൽ പങ്കെടുക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഭാര നിയന്ത്രണം കാരണം ഈ ദൗത്യത്തിൽ വിദേശ പേലോഡുകൾ വഹിക്കില്ലെന്ന് 2010-ൽ ഇസ്‌റോ വ്യക്തമാക്കി. എന്നിരുന്നാലും, ദൗത്യം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പുള്ള ഒരു പുതുക്കിയ വിവരപ്രകാരം, ചന്ദ്രനിലേക്കുള്ള കൃത്യമായ ദൂരം അളക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് നാസയിൽ നിന്നുള്ള ഒരു ചെറിയ ലേസർ റിട്രോഫ്ലെക്റ്റർ ലാൻഡറിന്റെ പേലോഡിലേക്ക് ചേർത്തിട്ടുണ്ട്.

കടപ്പാട് : വിക്കിപീടിക . 
ചിത്രങ്ങൾ :
Chandrayaan 2 

The Lander of Chandrayaan 2 - Vikram

Chandrayaan 2 Orbiter 

Chandrayaan 2's Rover is a 6-wheeled robotic vehicle - Pragyan,


Monday, 5 May 2014

മംഗള്‍യാന് മംഗളകരമായ തുടക്കം



            രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന് മംഗളകരമായ തുടക്കം.

വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങള്‍ നിശ്ചയിച്ചതുപോലെ പിന്നിട്ട് 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' എന്ന മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇനി 300 ദിവസംകൊണ്ട് 40 കോടി കിലോമീറ്റര്‍ താണ്ടി ചൊവ്വായുടെ ഭ്രമണപഥത്തിലെത്തണം.

ചൊവ്വാഴ്ച പകല്‍ 2.38 നാണ് പിഎസ്എല്‍വി -സി25 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്.

ഏതാണ്ട് 35 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഐഎസ്ആര്‍ഒ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു : 'ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...ഐഎസ്ആര്‍ഒ യുടെ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ പേടകം പിഎസ്എല്‍വി-സി25 ല്‍ നിന്ന് വിജയകരമായി വേര്‍പെട്ടിരിക്കുന്നു'.
ഭൂമിയില്‍നിന്ന് കുറഞ്ഞത് 247 കിലോമീറ്ററും, കൂടിയത് 23,567 കിലോമീറ്ററും അകലെയുള്ള ഭൗമഭ്രമണപഥത്തിലാണ് ഇപ്പോള്‍ മംഗള്‍യാന്‍ പേടകം. പേടകത്തിലെ സോളാര്‍ പാനലുകള്‍ വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

1,350 കിലോഗ്രാം ഭാരമുള്ള 'മംഗള്‍യാന്‍ ' ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്നാണ് ചൊവ്വയിലേക്ക് സഞ്ചാരം തുടങ്ങുക. 2014 സപ്തംബര്‍ ഇരുപത്തിനാലോടെ മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

ചൊവ്വയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകം മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാന്‍ പേടകത്തിലുള്ളത്.

ചൊവ്വാദൗത്യം വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു യുഗപ്പിറവിയാവും അത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പര്യവേക്ഷണ വാഹനമെത്തിക്കുന്ന രാജ്യം എന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചൈനയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വായാത്ര കൃത്യമായി പിന്തുടരുന്നതിന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലും ബ്രൂണെയിലും ബാംഗ്ലൂരിനടുത്ത് ബൈലാലുവിലുമുള്ള കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായി ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു. ദക്ഷിണ ശാന്തസമുദ്രത്തില്‍ നിലയുറപ്പിച്ച നാളന്ദ, യമുന എന്നീ കപ്പലുകളും ഇതേ ദൗത്യത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.

1965-ല്‍ അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ മറൈന്‍ 4 ആണ് ആദ്യമായി ചൊവ്വയുടെ ദൃശ്യങ്ങള്‍ ആദ്യമായി ഭൂമിയിലേക്കയച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി ഇപ്പോഴും അവിടെ പര്യവേക്ഷണം തുടരുകയാണ്


ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മംഗള്‍യാന്‍ പേടകം ചുരുങ്ങിയത് ആറ് മാസമെങ്കിലും അവിടെ അന്വേഷണം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. പറയുന്നു.

മംഗള്‍യാന്‍ വിക്ഷേപണത്തോടെ 144 അടി ഉയരമുള്ള പിഎസ്എല്‍വി.- സി25 റോക്കറ്റ് അതിന്റെ വിശ്വസ്തത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഐഎസ്ആര്‍ഒ യുടെ അഭിമാനദൗത്യമായിരുന്ന ചന്ദ്രയാന്‍ വിക്ഷേപിച്ചതും പിഎസ്എല്‍വി റോക്കറ്റിലായിരുന്നു