Kothamangalam Cheriya Pally

Most Important Church in My Life

My Family

Pappa,Mammy and My Sister....

Kuttippuram Palam..

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

My Degree Life

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Welcome to My website.

Sunday, 28 June 2015

ആറന്മുളക്കണ്ണാടി



ലോഹക്കൂട്ട് ഉപയോഗിച്ച് കണ്ണാടി നിര്‍മിക്കുന്ന വിദ്യ തലമുറകളായി ആറന്‍ മുളയിലെ വിശ്വകർമ തറവാടുകളുടെ കുടുംബങ്ങള്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. 600ഓളം വര്‍ഷങ്ങളായി വിശ്വകർമ തറവാടുകളുടെ കുടുംബങ്ങള്‍ക്ക് ആ രഹസ്യം ചോരാതെ കാത്തുവരുകയുമായിരുന്നു. കുടുംബത്തിന് പുറത്തുള്ളവര്‍ പണിശാലയില്‍ ജോലിക്ക് വന്നതോടെയാണ് രഹസ്യം ചോര്‍ന്നത്. ചോര്‍ത്തിയെടുത്തവര്‍ സ്വന്തം പണിശാല സ്ഥാപിച്ച് ആറന്മുളക്കണ്ണാടി നിര്‍മാണം തുടങ്ങി. അവരും കണ്ണാടിയുടെ നിര്‍മാണരഹസ്യം വീണ്ടും ചോരാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തുന്നു.

ചെമ്പും വെളുത്തീയവുമാണ് ആറന്മുളക്കണ്ണാടിയുടെ ചേരുവ. രണ്ട് ലോഹങ്ങളും ചേരുംപടിചേര്‍ത്ത് ഉരുക്കി പരന്ന അച്ചില്‍ ഒഴിച്ച് തണുത്തുറയുമ്പോള്‍ പലഘട്ടങ്ങളായി ഉരച്ച് മിനുക്കിയാണ് ലോഹക്കൂട്ടിനെ കണ്ണാടിയാക്കുന്നത്. ഇരു ലോഹങ്ങളുടെയും അനുപാതം നിര്‍ണയിക്കുന്നതിലാണ് ആറന്മുളക്കണ്ണാടിയുടെ പൊരുള്‍ ഒളിഞ്ഞിരിക്കുന്നത്. അനുപാതത്തിലെ നേരിയ പിഴവു പോലും കണ്ണാടിയെ വെറും ലോഹക്കഷണം മാത്രമാക്കും. പണിശാലകളിലെ രഹസ്യമുറിയിലാണ് ലോഹക്കൂട്ടിനുള്ള അനുപാതനിര്‍ണയം നടക്കുന്നത്. അവിടം നിരോധിത മേഖലയാണ്. നിര്‍മിക്കേണ്ട കണ്ണാടികളുടെ എണ്ണവും വലുപ്പവും കണക്കാക്കി ചെമ്പും വെളുത്തീയവും അനുപാതം അനുസരിച്ച് ത്രാസില്‍ തൂക്കിയെടുത്ത് ചെറുകഷണങ്ങളാക്കി പണിക്കാര്‍ക്ക് ഉരുക്കാന്‍ നല്‍കും. പണിശാലയുടെ ഉടമയാണ് തന്ത്രപ്രധാനമായ ഈ രഹസ്യകൃത്യം നടത്തുന്നത്. പണിക്കാര്‍ക്ക്, ലോഹക്കഷണങ്ങള്‍ ഉരുക്കി അച്ചിലൊഴിച്ച് ഉറയുമ്പോള്‍ ഉരച്ച് മിനുക്കിയെടുക്കുന്ന പണിയാണുള്ളത്. കണ്ണാടിനിര്‍മാണശാലയില്‍ പണിയെടുത്ത ചിലരാണ് അതിന്‍െറ സൂത്രവിദ്യ ചോര്‍ത്തിയെടുത്തത്. അങ്ങനെയാണ് വിശ്വകർമ തറവാടുകളുടെ കുടുംബക്കാരുടെ കുത്തക പൊളിഞ്ഞത്.എന്നാല്‍ ചോര്‍ത്തിയെടുത്തവര്‍ ആറന്മുള കണ്ണാടിയുടെ നിര്‍മാണരഹസ്യം വിണ്ടും പുറത്തു പോകാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തുന്നു .കാരണം അവരും ആറന്മുള കണ്ണാടിയുടെ നിര്‍മാണത്തിന് ജിവിതം തന്നെ ഉഴിഞ്ഞു വച്ചവരാണ്.അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവര്‍ .

600ഓളം വര്‍ഷംമുമ്പ് ആറന്മുള ക്ഷേത്രനിര്‍മാണത്തിന് തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ് വിശ്വകർമ തറവാടുകളുടെ കുടുംബക്കാരുടെ പൂര്‍വികര്‍. ഓട് ഉപയോഗിച്ചുള്ള പാത്രങ്ങളുടെയും ക്ഷേത്രത്തിലെ മിനുക്കുപണികളുടെയും നിര്‍മാണ ചുമതലയായിരുന്നു ഇവര്‍ക്ക്. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്‍ കോവിലിലെ വിശ്വബ്രാഹ്മണസമൂഹത്തില്‍പെട്ടവരാണ് ഇവര്‍. അമ്പലം പണികഴിഞ്ഞതോടെ പണിയില്ലാതായ ഇവരെ മടക്കി അയക്കാന്‍ തിരുവിതാംകൂര്‍ രാജാവ് തീരുമാനിച്ചത്രെ. പണിയില്‍ ഉഴപ്പിയതുകൊണ്ടാണ് മടക്കി അയക്കാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നുണ്ട്. രാജാവിനെ പ്രീതിപ്പെടുത്താനായി ഇവര്‍ലോഹപ്പണിയില്‍ തങ്ങളുടെ കരവിരുത് പുറത്തെടുക്കുകയായിരുന്നു. ലോഹക്കണ്ണാടി പതിച്ച കിരീടം സമര്‍പ്പിച്ചതോടെ രാജാവ് സംപ്രീതനായി. ഇവര്‍ക്ക് കരം ഒഴിവായി ക്ഷേത്രത്തിന്‍െറ തെക്കേനടയില്‍ ഭൂമി അനുവദിച്ചു. അങ്ങനെയാണ് ആറന്മുളക്കണ്ണാടി പിറവിയെടുത്തതെന്നാണ് പറയപ്പെടുന്നത്.

സാധാരണ കണ്ണാടിയില്‍ വിരല്‍ തൊട്ടാല്‍ കണ്ണാടിക്കും വിരലിനും ഇടയില്‍ കണ്ണാടിക്കനത്തിന്‍െറ വിടവുണ്ടാവും. ആറന്മുളക്കണ്ണാടിയിലാണ് തൊടുന്നതെങ്കില്‍ വിരലുകള്‍തമ്മില്‍ മുട്ടുംവിധമാവും അത്. ആറന്മുളക്കണ്ണാടിയാണോ എന്ന് തിരിച്ചറിയാന്‍ ഉതകുന്നതും ഈ പ്രത്യേകതയാണ്. ലോഹനിര്‍മിതമാണെങ്കിലും നിലത്ത് വീണാല്‍ സാധാരണ കണ്ണാടിപോലെ ആറന്മുളക്കണ്ണാടിയും ഉടയും. അതാണ് ലോഹക്കൂട്ടിന്‍െറ പ്രത്യേകത. ഒന്നര ഇഞ്ചുമുതല്‍ ആവശ്യക്കാരുടെ താല്‍പര്യം അനുസരിച്ച് വലുപ്പമേറിയ കണ്ണാടികള്‍വരെ നിര്‍മിച്ചു നല്‍കും. ഒന്നര ഇഞ്ച് വലുപ്പമുള്ളതിന് 700 രൂപയാണ് വില. 10 ഇഞ്ചിന്‍േറതിന് 40,000 രൂപവരെ വിലവരും.

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നടക്കം ഓര്‍ഡറുകള്‍ ആറന്മുളക്കണ്ണാടിക്ക് ലഭിക്കുന്നുണ്ട്. വില കൂടുതലായതിനാല്‍ ആവശ്യക്കാര്‍ കൂടുതലും വിദേശീയരാണ്. ഇന്ത്യയിലെത്തിയ പല രാഷ്ട്രനേതാക്കള്‍ക്കും ആറന്മുളക്കണ്ണാടി ഉപഹാരമായി നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ 45 സെന്‍റിമീറ്റര്‍ ഉയരമുള്ള ആറന്മുളക്കണ്ണാടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



ആറന്മുള കണ്ണാടിയുടെ നിർമ്മാണ രീതി

മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു.

വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശനമേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു. വൈദീക കാലത്തെ ലോഹകണ്ണാടിയുടെ ഋഗ്വേദത്തിലെ പരാമർശം വളരെ ശ്രദ്ധേയമാണു. ഋഗ്വേദത്തിൽ വിവരിക്കുന്ന ഈ ലോഹകണ്ണാടിയെ പ്രൊഫസ്സർ മാക്ഡോണൽ കണ്ണാടിയായി ഉപയോഗിക്കുന്ന മിനുസപ്പെടുത്തിയ ലോഹം എന്നാണ്‌ വിവരിച്ചിരുന്നത്.

ഈജിപ്റ്റിൽ ഇത്തരം കണ്ണാടി പ്രചാരത്തിലുണ്ടായിരുന്നു. സിന്ധു തടത്തിലെ മാഹി എന്ന സ്ഥലത്തുള്ള ശവക്കല്ലറയിൽ നിന്നും ലഭിച്ച ലോഹകണ്ണാടി കരകൗശല വൈദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്‌. 1920-ൽ നോവലീഷസ്(ഫിലിപ്പെൻസ്) എന്ന സ്ഥലത്തു നിന്നും കണ്ടെടുത്ത ലോഹകണ്ണാടികൾ ക്രിസ്താബ്ദ്ത്തിനു മുൻപ് ഭാരതത്തിൽ ദീർഘകാലം നില നിന്നിരുന്ന കച്ചവട ബന്ധത്തിനിടയിൽ അവിടെ എത്തിയതാണെന്ന് പുരാവസ്തു ഗവേഷകനായ ബേയർ പറയുന്നു. ഭാരതത്തിൽ ലോഹകണ്ണാടികൾ ഉപയോഗത്തിലിരുന്നു എന്നതിന്റെ തെളിവുകളാണിവ....

 ആറന്മുള കണ്ണാടി:






ഗൂഗിൾ

     


     ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതായിരുന്നു ഗൂഗിളിന്‍റെ പ്രഖ്യാപിത ലക്ഷ്യം. സ്റ്റാൻ‌ഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ 1996 ജനുവരിയില്‍ തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണത്തിന്‍റെ തുടക്കം കൂടി ആയിരിന്നു അത് .അതുവരെ ഒരാൾ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്‌തിരയൽ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങൾ ഇത്തരം തിരയലുകൾ തരുമെന്നതിൽ സംശയമില്ല. തങ്ങളുടെ പുതിയ തിരച്ചിൽ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെർജിയും നൽകിയത്. ബാക്ക് ലിങ്കുകളിൽ നിന്നും സെർച്ച് ഫലങ്ങൾ കണ്ടെത്തിയിരുന്നതിനാലാണിത്. പരീക്ഷണങ്ങൾ ഫലപ്രാപ്തിയില്‍ എത്തിയതോടെ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു.
 
              ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്‍റെ ഗാരേജിൽ ലാറിയും സെർജിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽ‌പനയായിരുന്നു ഗൂഗിൾ സെർച്ച് എൻ‌ജിന്റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു.

               എന്നാല്‍ ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന് ആ പേര് വന്നത് ഒരു അക്ഷര പിശകിലൂടെയാണ്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരായ ലാറി പേജിന്‍റെയും സെര്‍ജി ബ്രൈനിന്‍റെയും ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശം നല്‍കുകയായിരുന്നു അവർ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി. 




            സുഹൃത്തുക്കളെ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. GOOGLE എന്ന പദം ചെറിയ അക്ഷര പിശകിലൂടെ ടൈപ്പ് ചെയ്താലും യഥാര്‍ഥ ഹോം പേജിലേക്കു തന്നെ അത് റീഡയറക്ടാവും. തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ട്. നമ്മള്‍ gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു് വഴിതിരിച്ചു വിട്ടിരിക്കുന്നു