Kothamangalam Cheriya Pally

Most Important Church in My Life

My Family

Pappa,Mammy and My Sister....

Kuttippuram Palam..

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

My Degree Life

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Welcome to My website.

Monday, 26 May 2014

കേന്ദ്രമന്ത്രിസഭ


        ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്ര മോദിക്ക് എന്‍റെ എല്ലാവിധ ആശംസകളും ...

          മോദി ഉള്‍പ്പെടെ 24 ക്യാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 11 സഹമന്ത്രിമാരും  45 അംഗങ്ങള്‍ ആണ് കേന്ദ്രമന്ദ്രിസഭയില്‍ ഉള്ളത്

മന്ത്രിമാരും വകുപ്പുകളും

രാജ്‌നാഥ് സിംഗ് – ആഭ്യന്തരം
അരുണ്‍ ജെയ്റ്റ്‌ലി – ധനകാര്യം, പ്രതിരോധ വകുപ്പിന്റെ അധികചുമതല







 സുഷമാ സ്വരാജ് – വിദേശകാര്യം
 വെങ്കയ്യനായിഡു – നഗരവികസനം,
സദാനന്ദ ഗൗഡ – റെയില്‍വെ









 ഉമാഭാരതി – ജലവിഭവം
 നിതിന്‍ ഗഡ്കരി – ഗതാഗതം
 നജ്മ ഹെപ്തുള്ള – ന്യൂനപക്ഷ ക്ഷേമം

ഗോപിനാഥ് മുണ്ടേ - ഗ്രാമവികസനം ,പഞ്ചായത്തിരാജ്
 കല്‍രാജ് മിശ്ര – വ്യവസായം
 മേനകഗാന്ധി – വനിതാ- ശിശുക്ഷേമം








 അനന്ദ് കുമാര്‍ – പാര്‍ലമെന്ററി കാര്യം
 രവിശങ്കര്‍ പ്രസാദ് – നിയമം, ടെലികോം
സ്മൃതി ഇറാനി – മാനവവിഭവ ശേഷി








 ഹര്‍ഷവര്‍ധന്‍- ആരോഗ്യം

താവര്‍ചന്ദ്  ഗേഹ് ലോട്ട് -  സാമൂഹികനീതി
 രാം വിലാസ് പാര്‍സ്വാന്‍- പെട്രോളിയം








 അശോക് ഗജ്പതി രാജു- വ്യോമയാനം,
 അനന്ദ് ഗീതെ, -ഭക്ഷ്യ സംസ്‌കരണം
 ഹര്‍സിമ്രത് കൗര്‍ -ഭക്ഷ്യ സംസ്‌കരണം
 നരേന്ദ്ര സിങ് തൊമര്‍, ജുവന്‍ ഒറാം – പട്ടികവര്‍ഗ ക്ഷേമം
ജൂവല്‍ ഓറം - ആദിവാസിക്ഷേമം
രാധാ മോഹന്‍ സിംഗ് – കൃഷി









സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
             ജനറല്‍ വികെ സിംഗ് (പ്രതിരോധം), സന്തോഷ് ഗംഗ് വാര്‍, ശ്രീപാദ് നായിക്, ധര്‍മ്മേന്ദ്ര പ്രധാന്‍ (പെട്രോളിയം), സര്‍ബനന്ദ സൊനൊവല്‍, പ്രകാശ് ജാവദേക്കര്‍ (പരിസ്ഥിതി, വാര്‍ത്താവിനിമയം) പീയുഷ് ഗോയല്‍ (ഊര്‍ജ്ജം, കല്‍ക്കരി), ജിതേന്ദ്ര സിംഗ്, നിര്‍മ്മല സീതാരാമന്‍ (വ്യവസായം), റാവു ഇന്ദ്രജിത്ത് സിംഗ് ( സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്ലാനിങ്)

സഹമന്ത്രിമാര്‍
            ജിഎം സിദ്ധേശ്വര, മനോജ് സിന്‍ഹ, ഉപേന്ദ്ര കുശ്വാഹ, പി രാധാകൃഷ്ണന്‍, കിരണ്‍ റിജ്ജു, ക്രിഷന്‍പാല്‍ ഗുജാര്‍, സഞ്ജീവ് കൂമാര്‍, ബല്യാണ്‍ മന്‍സുഖ്ഭായ് ബസ്‌വ, റാവു സഹാബ് ധന്‍വേ, വിഷ്ണുദേവ്, സുദര്‍ശന്‍ ഭഗത്.


എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍.........


Wednesday, 7 May 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രവും കരാറും


          പതിനേഴാം നൂറ്റാണ്ട്. തമിഴ്‌നാട് പ്രദേശത്തെ രാമനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ കീഴിലായിരുന്നകാലം രാജാവ് പ്രായപൂര്‍ത്തിയാകാത്ത ബാലനായിരുന്നതിനാല്‍ 'പ്രധാനി'മാര്‍ക്കായിരുന്നു ഭരണച്ചുമതല. ഭരണകാര്യങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ള പ്രധാനി മുതിരുള്ളപ്പപിള്ളയ്ക്കായിരുന്നു ഭരണത്തിന്റെ പൂര്‍ണ്ണചുമതല.

കൃഷിവ്യാപിപ്പിച്ചും റോഡുകള്‍ നിര്‍മ്മിച്ചും നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പരിശ്രമിച്ച മുതിരുള്ളപ്പപിള്ളയ്ക്ക് നാട്ടിലെ ജലക്ഷാമം കടുത്തവെല്ലുവിളിയായിരുന്നു. രാമനാട്ടിലെ വൈഗേയിനദിയില്‍ വേനലില്‍ വേണ്ടത്ര വെള്ളമുണ്ടാകില്ല. അതിനാല്‍ നാട്ടിലും വരള്‍ച്ചയാണ്. വൈഗേയിനദി ഉത്ഭവിക്കുന്ന പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച് തിരുവിതാംകൂറിലൂടെ ഒഴുകുന്ന പെരിയാറിലാണെങ്കില്‍ ഇഷ്ടംപോലെ വെള്ളം. ഈ വെള്ളം ഉപയോഗപ്പെടാതെ കടലിലേക്ക് ഒഴുകിപ്പോകുന്നു. ഈ കാലത്ത് മുതിരുള്ളപ്പപിള്ളയുടെ കണ്ണ് പെരിയാറിലെ വെള്ളത്തിലായിരുന്നു. നദിയിലെ വെള്ളം രാമനാട് പ്രദേശത്തേക്ക് തിരിച്ചുവിട്ട് വൈഗേയിനദിയിലെത്തിക്കാനുള്ള ആദ്യ ആലോചനകള്‍ 1789-ല്‍ നടത്തിയത് മുതിരുളളപ്പപിള്ളയാണ്. ഇതിനായി ഒരു പദ്ധതിയും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു.

പക്ഷേ, രാജ്യഭരണം ഏറ്റെടുത്ത സേതുപതിരാജാവ് പിന്നീട് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരെ സുഖിപ്പിച്ച് ഭരണം നടത്തുക എന്നതായിരുന്നു മുതിരുള്ളപ്പപിള്ളയുടെ നിലപാട്. ഈ പ്രശ്‌നത്തിന്റെ പേരില്‍ രാജാവും പ്രധാനിയും അകന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ മുത്തുരാമലിംഗ സേതുപതിയെ 1795ല്‍ അവര്‍ സ്ഥാനഭ്രഷ്ടനാക്കി.

മദിരാശി പ്രസിഡന്‍സിയുടെ കൈയിലായ തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ടിക്കല്‍, രാമനാഥപുരം പ്രദേശങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാര്‍ക്കും തലവേദനയായിരുന്നു. ഈ പ്രദേശത്ത് മഴകുറവ്, വരള്‍ച്ചയും. എന്നാല്‍ തൊട്ടടുത്ത് പശ്ചിമഘട്ടം കടന്നാല്‍ തിരുവിതാംകൂറിലാണെങ്കില്‍ നിറഞ്ഞൊഴുകുന്ന പെരിയാര്‍. പുഴകളും കായലുകളുംകൊണ്ട് തിരുവിതാംകൂര്‍ പ്രദേശം പച്ചപിടിച്ചു കിടക്കുന്നു. 





അങ്ങനെ പെരിയാര്‍ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുര, രാമനാഥപുരം ജില്ലകളിലൂടെ ഒഴുകുന്ന വൈഗേയിനദിയിലേക്ക് തിരിച്ചുവിടാന്‍ ആലോചനയുണ്ടായി. സര്‍ ജെയിംസ് കാള്‍ഡ്‌വെല്ലിനെ 1808ല്‍ ഇതേകുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു. ഈ ഉദ്യമം വേണ്ടത്ര ഫലവത്താകില്ല എന്നായിരുന്നു കാള്‍ഡ്‌വെല്ലിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വെള്ളം തിരിച്ചുവിടാനുള്ള ആലോചനയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പിന്‍മാറിയില്ല. പിന്നീട് ക്യാപ്റ്റന്‍ ഫേബര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1850ല്‍ വെള്ളം തിരിച്ചുവിടാന്‍ ചെറിയൊരു അണക്കെട്ടിെന്റ പണിതുടങ്ങി. ചിന്ന മുളിയാര്‍ എന്ന പെരിയാര്‍ നദിയുടെ കൈവഴിയിലെ വെള്ളം തിരിച്ചുവിടാനായിരുന്നു ഇത്. പെട്ടെന്ന് പടര്‍ന്നുപിടിച്ച മലമ്പനിമൂലം തൊഴിലാളികളെ കിട്ടാതായി. ബാക്കിയുള്ളവര്‍ വന്‍തോതില്‍ കൂലി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ പണി നിര്‍ത്തിവെച്ചു.

കുടിവെള്ളം പോലുംകിട്ടാതെ വലയുന്ന ജനങ്ങളുടെ രക്ഷയ്ക്കായി ബ്രിട്ടീഷ് ഭരണാധികാരികള്‍ പല മാര്‍ഗങ്ങളും ആലോചിച്ചു. മധുരജില്ലാ എഞ്ചിനിയര്‍ മേജര്‍ റിവ്‌സ് പെരിയാറിലെ വെള്ളം തിരിച്ചുവിടാനായി 1867ല്‍ മറ്റൊരു പദ്ധതി മുന്നോട്ടുവെച്ചു. പെരിയാറില്‍ 162 അടി ഉയരമുള്ള അണക്കെട്ട് പണിത് ചാലുകീറി വൈഗേയിനദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളം വിടാനായിരുന്നു ഇത്. 17.49 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. പക്ഷെ അണക്കെട്ട് പണിയുമ്പോള്‍ വെള്ളം താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്താന്‍ എളുപ്പമല്ല എന്നകാരണത്താലും പണി നീണ്ടുപോകുമെന്നതിനാലും ഇത് ഉപേക്ഷിച്ചു. ഈ പദ്ധതിപരിഷ്‌കരിച്ച് 1870ല്‍ ആര്‍. സ്മിത്ത് അണക്കെട്ടിന്റെ സ്ഥാനം മാറ്റി പുതിയൊരുപദ്ധതി നിര്‍ദ്ദേശിച്ചു. 175 അടി ഉയരത്തില്‍ അണക്കെട്ട് പണിത് 7000 അടി നീളത്തില്‍ ടണലുണ്ടാക്കി പെരിയാറിലെ വെള്ളം സുരുളിയാറിലേക്ക് കൊണ്ടു പോകാനായിരുന്നു ഉദ്ദേശം. 53.99 ലക്ഷമാണ് ചെലവ് കണക്കാക്കിയിരുന്നത്. പക്ഷേ ചീഫ് എഞ്ചിനിയറായിരുന്ന ജനറല്‍വാക്കര്‍ കണ്ടെത്തിയ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അതും ഉപേക്ഷിച്ചു.


1882ല്‍ പെരിയാറിലെ വെള്ളം വൈഗേയിലെത്തിക്കുന്നതിനായി പദ്ധതി സമര്‍പ്പിക്കാന്‍ എഞ്ചിനിയര്‍ ക്യാപ്റ്റന്‍ പെനിക്യുക്ക്, ആര്‍. സ്മിത്ത് എന്നിവരെ ചുമതലപ്പെടുത്തി. എല്ലാ പഴയ പദ്ധതികളും പഠിച്ച ശേഷം പുതിയത് രൂപപ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് പെനിക്യുക്ക് റിപ്പോര്‍ട്ട് നല്‍കി. 155 അടി ഉയരമുള്ള അണക്കെട്ടിനാണ് പെനിക്യുക്ക് പദ്ധതിയുണ്ടാക്കിയത്. താഴെ 115.75 അടിയും മുകളില്‍ 12 അടിയുമാണ് വീതി.ചുണ്ണാമ്പ്, സുര്‍ക്കി, കരിങ്കല്‍ എന്നിവകൊണ്ടുള്ള അണക്കെട്ടിന്ന് 53 ലക്ഷം രൂപയാണ് നിര്‍മ്മാണചെലവ്. ഈ തുകയുടെ ഏഴ് ശതമാനം എല്ലാം വര്‍ഷവും പദ്ധതിയില്‍ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു എസ്റ്റിമേറ്റ് റിപ്പോര്‍ട്ട്. കൊടും വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ പെനിക്യുക്ക് സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.
പെരിയാറിലെ വെള്ളം തിരിച്ചുവിടാനുള്ള പദ്ധതിയെക്കുറിച്ച് 1862 മുതല്‍ തന്നെ ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ ധരിപ്പിച്ചിരുന്നു. നിരന്തരം കത്തെഴുത്തുകളും നടത്തിയിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു അന്ന് തിരുവിതാംകൂര്‍ ഭരണാധികാരി. രാജാവ് കുറേക്കാലം ഇതിനെ എതിര്‍ത്തു. വെള്ളം തിരിച്ചുവിടുന്ന പദ്ധതിക്ക് അനുമതിനല്‍കില്ലെന്ന് അദ്ദേഹം ബ്രിട്ടീഷുകാരെ അറിയിച്ചു. ബ്രിട്ടീഷുകാരുടെ നിരന്തര പ്രേരണയും ഭീഷണിയും മൂലം അവസാനം മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ദിവാന്‍ രാമഅയ്യങ്കാര്‍ക്ക് രാജാവ് അനുമതി നല്‍കി. ബ്രിട്ടീഷുകാരുടെ ഭീഷണിക്കും തോക്കിനും മുന്നില്‍ രാജാവിന് അടിയറവ് പറയേണ്ടിവന്നു എന്ന ചരിത്രസത്യത്തിന് സാക്ഷിയാണ് കരാറിന് അനുമതിനല്‍കിയശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍. 'എന്റെ ഹൃദയത്തില്‍നിന്നുള്ള രക്തം കൊണ്ടാണ് ഞാന്‍ കരാറില്‍ ഒപ്പിടാന്‍ അനുമതിനല്‍കിയത്'എന്നായിരുന്നു രാജാവിന്റെ ഗദ്ഗദത്തോടെയുള്ള വാക്കുകള്‍.

1886 ഒക്ടോബര്‍ 29 നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള 'പെരിയാര്‍ പാട്ടക്കരാര്‍' (ജലൃശ്യമൃ ഹലമലെ റലലറ) ഒപ്പിട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി. രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. പെരിയാര്‍ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മ്മിച്ച് പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ച് വിടാനാണ് കരാര്‍
 

പെരിയാര്‍ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തിട്ടില്‍ നിന്ന് 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന (155 ള േരീിീtuൃ ഹശില) പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നാണ് കരാറില്‍ പറയുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള ജലസേചനപദ്ധതിക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൂര്‍ണ്ണ അധികാരം മദിരാശി സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നതായും കരാറില്‍ പറയുന്നു. നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏക്കര്‍ സ്ഥലവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഏക്കര്‍ സ്ഥലവുമാണ് പാട്ടമായി നല്‍കിയത്. പെരിയാര്‍ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിര്‍മ്മിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സര്‍ക്കാറിന് നല്‍കിയതായും കരാറില്‍ പറയുന്നു. 999 വര്‍ഷത്തേക്കാണ് കരാര്‍. മദ്രാസ് സര്‍ക്കാര്‍ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വീണ്ടും 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കേണ്ടിവരും. പാട്ടതുകയായി വര്‍ഷത്തില്‍ ഏക്കറിന് അഞ്ച് രൂപതോതില്‍ 40,000 രൂപയാണ് തിരുവിതാംകൂറിന് നല്‍കാന്‍ നിശ്ചയിച്ചത്.

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ ഇരുഭാഗത്തുനിന്നുമുള്ള ഓരോ ആര്‍ബിട്രേറ്റര്‍മാരൊ അമ്പയര്‍മാരോ ഉള്‍പ്പെടുന്ന ട്രിബ്യൂണലിന് വിടാം. 1886ല്‍ കരാര്‍ ഒപ്പിട്ട് അടുത്തവര്‍ഷം 1887 സപ്തംബറില്‍ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫിബ്രവരിയില്‍ പൂര്‍ത്തിയായി. ഇതോടെ പെരിയാര്‍ തടാകവും രൂപംകൊണ്ടു. അണക്കെട്ട് നിര്‍മ്മിച്ച് ഇഷ്ടംപോലെ വെള്ളം വൈഗേയിനദിയിലേക്ക് ഒഴുകിയപ്പോള്‍ ഈ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ആലോചനയിലായി ബ്രിട്ടീഷ് ഭരണാധികാരികള്‍.
മദ്രാസിലെ വ്യവസായ ഡയറക്ടര്‍ എ. ചാറ്റര്‍ടണ്‍ ഇതിനായി 1909ല്‍ രൂപരേഖ സമര്‍പ്പിച്ചു. ഇതനുസരിച്ച് പ്രവര്‍ത്തനങ്ങളും തുടങ്ങി.


ജലസേചനത്തിനുമാത്രമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ശബ്ദമുയര്‍ത്തി. ഇതിന് തടയിടാന്‍ പരിശ്രമങ്ങള്‍ ഉണ്ടായി. കരാറിലെ വ്യവസ്ഥയനുസരിച്ച് പ്രശ്‌നം അര്‍ബിട്രേറ്റര്‍മാര്‍ക്ക് വിട്ടു. പക്ഷെ ആര്‍ബിട്രേറ്റര്‍മാരായ ഡേവിഡ് ദേവദാസും, വി. എസ്. സുബ്രമഹ്ണ്യഅയ്യരും തര്‍ക്കത്തിലായി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതായപ്പോള്‍ തീരുമാനം അമ്പയര്‍ക്ക് വിട്ടു. ബംഗാള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി നിരഞ്ജന്‍ ചാറ്റര്‍ജിയായിരുന്നു അമ്പയര്‍. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്ന് ദിവാന്‍ സി.പി. രാമസ്വാമി അയ്യരും മദ്രാസ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സര്‍ അല്ലാടി കൃഷ്ണസ്വാമി അയ്യരുമായിരുന്നു 1941 ജനുവരി ഒന്നു മുതല്‍ അഞ്ച് വരെ നടന്ന വിചാരണയില്‍ പങ്കെടുത്തത്.

1941 മെയ് 12 ന് അമ്പയര്‍ വിധി പ്രഖ്യാപിച്ചു. ഇത് തിരുവിതാംകൂറിന് അനുകൂലമായിരുന്നു ജലസേചനത്തിനല്ലാതെ മറ്റ് ആവശ്യങ്ങക്ക് വെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിധി. ജലസേചന ആവശ്യത്തിന് വെള്ളം കൊണ്ടു പോകുന്നതിനുള്ള വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മാത്രമേ മദ്രാസ് സംസ്ഥാനത്തിന് അവകാശമുള്ളുവെന്നും അദ്ദേഹം വിധിയെഴുതി. എന്നാല്‍ ഈ വിധി മുഖവിലയ്‌ക്കെടുക്കാന്‍ മദ്രാസ് സര്‍ക്കാര്‍ തയ്യാറായില്ല. വൈദ്യുതി ഉല്പാദനവുമായി അവര്‍ മുന്നോട്ടുപോയി. വിധിയുടെ പാശ്ചാത്തലത്തില്‍ 1886 ലെ കരാര്‍ റദ്ദാക്കാന്‍ ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ കച്ച കെട്ടിയിറങ്ങി. 1947 ജൂലായ് 21ന് അദ്ദേഹം ഡല്‍ഹിയില്‍ വൈസ്‌റോയി മൗണ്ട്ബാറ്റണിനെകണ്ട് നിവേദനം നല്‍കി. കരാറിലെ വ്യവസ്ഥകളും മദ്രാസ് സര്‍ക്കാറിന്റെ കരാര്‍ ലംഘനവും അമ്പയറുടെ വിധിയും ദിവാന്‍ മൗണ്ട് ബാറ്റണിനെ ധരിപ്പിച്ചു. കരാറിലെ ചതിയും അദ്ദേഹം തുറന്നുകാട്ടി.  

999 വര്‍ഷത്തെ കരാറില്‍ മദ്രാസ് സര്‍ക്കാറിന് വെള്ളംകൊണ്ട് വര്‍ഷംതോറും 25 ലക്ഷം രൂപയോളം കിട്ടുമ്പോള്‍ തിരുവിതാംകൂറിന് പ്രതിവര്‍ഷം 40,000 രൂപമാത്രമാണ് കിട്ടുന്നതെന്നും ഈ അസമത്വം ഇനി തുടരാനാവില്ലെന്നും താന്‍ വൈസ്രോയിയെ അറിയിച്ചതായി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ മഹാരാജാവിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാമസ്വാമിയുടെ വാദം ശരിയാണെന്നും ഇതിന് വേണ്ടുന്നതെല്ലാം ചെയ്യാമെന്നും വൈസ്രോയി സമ്മതിച്ചതായും അതില്‍ പറയുന്നു.

പക്ഷെ വിജയം ബ്രിട്ടീഷുകാരുടെ ഭാഗത്തായിരുന്നു. അമ്പയറുടെ വിധിയും കരാറിലെ വ്യവസ്ഥകളും കാറ്റില്‍ പറത്തി അവര്‍ വൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി. പെരിയാര്‍ തടാകം ദേശീയ ഉദ്യാനമാക്കി മാറ്റാനുള്ള തിരുവിതാംകൂറിന്റെ പ്രവര്‍ത്തനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. മാത്രമല്ല. ടൂറിസത്തിനായി പെരിയാര്‍ തടാകത്തില്‍ ബോട്ട് ഓടിക്കുന്നതിനുള്ള അനുമതിയും നല്‍കി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുതല്‍ പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കാന്‍ തമിഴ്‌നാട് ശ്രമം തുടങ്ങിയിരുന്നു. 1958 നവംമ്പര്‍ 9ന് മുഖ്യമന്ത്രി ഇ.എം. എസ്സുമായി തമിഴ്‌നാട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് കരാര്‍ പുതുക്കുന്നതിനായി തമിഴ്‌നാട് പല എഴുത്തു കുത്തുകളും നടത്തി. 1960 ജൂലായ് നാലിന് അന്നത്തെ മുഖ്യമന്ത്രയായിരുന്ന പട്ടംതാണുപിള്ളയുമായും തമിഴ്‌നാട് മുഖ്യമന്ത്രിചര്‍ച്ച നടത്തി. 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി ചര്‍ച്ച നടന്നു. 1970 മെയ് 29ന് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പുതുക്കിയ കരാറില്‍ ഒപ്പിട്ടു. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സര്‍ക്കാറിനുവേണ്ടി ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥന്‍ നായരുമാണ് കരാറില്‍ ഒപ്പുവെച്ചത്. 1886ലെ കരാറിലെ വ്യവസ്ഥകളെല്ലാം നിലനിര്‍ത്തി പെരിയാറിലെ വെള്ളം ഉപയോഗിച്ച് പെരിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ അനുമതിനല്‍കിക്കൊണ്ടുള്ളതായിരുന്നു പുതുക്കിയ കരാര്‍. 1886ലെ കരാറില്‍ ഭേദഗതിവരുത്തിയാണ് ഇത് ഉണ്ടാക്കിയത്.

നേരത്തെ ഏക്കറിന് അഞ്ചുരൂപയായിരുന്ന പാട്ടത്തുക പുതിയ കരാറില്‍ 30 രൂപയായി ഉയര്‍ത്തി. കരാര്‍ തീയതിമുതല്‍ 30 വര്‍ഷം കൂടുമ്പോള്‍ പാട്ടത്തുക പുതുക്കാമെന്നും ഇതില്‍ വ്യവസ്ഥ ചെയ്തിരുന്നു. പുതുക്കിയ കരാറിന് 1954 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിരുന്നു. പെരിയാറിലെ വെള്ളം ഉപയോഗിച്ച് പെരിയാര്‍ പവര്‍ ഹൗസില്‍നിന്ന് തമിഴ്‌നാടിന്റെ ആവശ്യത്തിനായി മാത്രം അവരുടെ ചെലവില്‍ ഏത് ആവശ്യത്തിനുമുള്ള വൈദ്യുതി ഉല്പാദിപ്പിക്കാന്‍ അനുമതിനല്‍കിയിരിക്കുന്നു എന്നാണ് പുതുക്കിയ കാരാറില്‍ പറയുന്നത്. വൈദ്യുതി ഉല്പാദനത്തിന്റെ ആവശ്യത്തിനായി കുമളി വില്ലേജില്‍ 42.17 ഏക്കര്‍ സ്ഥലവും തമിഴ്‌നാടിന് പാട്ടമായി നല്‍കി. വൈദ്യുതി ഉല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ ഒരു കിലോവാട്ട് ഈയറിന് 12 രൂപ തോതില്‍ തമിഴ്‌നാട് കേരളത്തിന് നല്‍കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. 350 ദശലക്ഷത്തില്‍ കൂടിയാല്‍ 18 രൂപ നല്‍കണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയര്‍. ഈ കരാര്‍ അനുസരിച്ച് 2000-ാം ആണ്ടില്‍ പാട്ടതുക പുതുക്കി നിശ്ചയിക്കേണ്ടതായിരുന്നുവെങ്കിലും അത് ചെയ്തിട്ടില്ല. 1886 ല്‍ ഉണ്ടാക്കിയ പെരിയാര്‍ പാട്ടകരാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യ സ്വതന്ത്രമായതോടെ കാലഹരണപ്പെട്ടതാണ്. 1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടില്‍ ഈ കാര്യം പറയുന്നുണ്ട്. ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാകരാറുകളും റദ്ദായി. അതിനാല്‍ മദ്രാസ് ഭരിച്ച ബ്രിട്ടീഷ് സര്‍ക്കാറുമായുള്ള തിരുവിതാംകൂറിന്റെ പാട്ടക്കരാറിന് നിയമസാധുതയില്ല. പക്ഷെ 1970ല്‍ പഴയകരാര്‍ നിലനിര്‍ത്തിക്കൊണ്ടാണ് വൈദ്യുതി ഉല്പാദനത്തിനു കൂടി അനുമതിനല്‍കി ഭേദഗതി വരുത്തിയത്. ഇതാണ് കേരളത്തിന്ന് എക്കാലത്തേക്കും തലവേദനയായിരിക്കുന്നത്.

( മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ നിന്ന്  )

Monday, 5 May 2014

മംഗള്‍യാന് മംഗളകരമായ തുടക്കം



            രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന് മംഗളകരമായ തുടക്കം.

വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങള്‍ നിശ്ചയിച്ചതുപോലെ പിന്നിട്ട് 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' എന്ന മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇനി 300 ദിവസംകൊണ്ട് 40 കോടി കിലോമീറ്റര്‍ താണ്ടി ചൊവ്വായുടെ ഭ്രമണപഥത്തിലെത്തണം.

ചൊവ്വാഴ്ച പകല്‍ 2.38 നാണ് പിഎസ്എല്‍വി -സി25 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്.

ഏതാണ്ട് 35 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഐഎസ്ആര്‍ഒ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു : 'ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...ഐഎസ്ആര്‍ഒ യുടെ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ പേടകം പിഎസ്എല്‍വി-സി25 ല്‍ നിന്ന് വിജയകരമായി വേര്‍പെട്ടിരിക്കുന്നു'.
ഭൂമിയില്‍നിന്ന് കുറഞ്ഞത് 247 കിലോമീറ്ററും, കൂടിയത് 23,567 കിലോമീറ്ററും അകലെയുള്ള ഭൗമഭ്രമണപഥത്തിലാണ് ഇപ്പോള്‍ മംഗള്‍യാന്‍ പേടകം. പേടകത്തിലെ സോളാര്‍ പാനലുകള്‍ വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

1,350 കിലോഗ്രാം ഭാരമുള്ള 'മംഗള്‍യാന്‍ ' ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്നാണ് ചൊവ്വയിലേക്ക് സഞ്ചാരം തുടങ്ങുക. 2014 സപ്തംബര്‍ ഇരുപത്തിനാലോടെ മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

ചൊവ്വയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകം മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാന്‍ പേടകത്തിലുള്ളത്.

ചൊവ്വാദൗത്യം വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു യുഗപ്പിറവിയാവും അത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പര്യവേക്ഷണ വാഹനമെത്തിക്കുന്ന രാജ്യം എന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചൈനയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വായാത്ര കൃത്യമായി പിന്തുടരുന്നതിന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലും ബ്രൂണെയിലും ബാംഗ്ലൂരിനടുത്ത് ബൈലാലുവിലുമുള്ള കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായി ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു. ദക്ഷിണ ശാന്തസമുദ്രത്തില്‍ നിലയുറപ്പിച്ച നാളന്ദ, യമുന എന്നീ കപ്പലുകളും ഇതേ ദൗത്യത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.

1965-ല്‍ അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ മറൈന്‍ 4 ആണ് ആദ്യമായി ചൊവ്വയുടെ ദൃശ്യങ്ങള്‍ ആദ്യമായി ഭൂമിയിലേക്കയച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി ഇപ്പോഴും അവിടെ പര്യവേക്ഷണം തുടരുകയാണ്


ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മംഗള്‍യാന്‍ പേടകം ചുരുങ്ങിയത് ആറ് മാസമെങ്കിലും അവിടെ അന്വേഷണം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. പറയുന്നു.

മംഗള്‍യാന്‍ വിക്ഷേപണത്തോടെ 144 അടി ഉയരമുള്ള പിഎസ്എല്‍വി.- സി25 റോക്കറ്റ് അതിന്റെ വിശ്വസ്തത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഐഎസ്ആര്‍ഒ യുടെ അഭിമാനദൗത്യമായിരുന്ന ചന്ദ്രയാന്‍ വിക്ഷേപിച്ചതും പിഎസ്എല്‍വി റോക്കറ്റിലായിരുന്നു