ചരിത്രത്തിലേക്ക് ചുവടുവയ്ച്ച് ഇന്ത്യ ; ഷിങ്കാസെന് ഇ ഫൈവ് സീരിസ് ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ
ഇന്ത്യന് പൊതു ഗതാഗതരംഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ട് ഷിന്സോ ആബേയും നരേന്ദ്രമോദിയും ചേര്ന്ന് ബുള്ളറ്റ് ട്രെയിന് പദ്ധതിക്ക് തറക്കല്ലിട്ടു .
ജാപ്പനീസ് റെയില്വേയുടെ ഷിങ്കാസെന് ഇ ഫൈവ് സീരിസ് മോഡല് ബുള്ളറ്റ് ട്രെയിനാണ് മുംബൈ-അഹമ്മദാബാദ് പാതയില് ഓടിക്കുന്നതിനായി ഇന്ത്യന് റെയില്വേ തിരഞ്ഞെടുത്തിരിക്കുന്നത്.
ഈസ്റ്റ് ജപ്പാന് റെയില്വേ കമ്പനിയുടെ കീഴിലുള്ള ഈ ട്രെയിന് ഇന്ത്യയിലെത്തുമ്പോള് ഇവിടുത്തെ സാഹചര്യങ്ങള്ക്കനുസരിച്ച് പലമാറ്റങ്ങളും വരാനാണ് സാധ്യത.
ഷിന്സോ ആബേയും നരേന്ദ്രമോദിയും ചേര്ന്ന് ബുള്ളറ്റ് ട്രെയിന് പദ്ധതിക്ക് തറക്കല്ലിടുന്നു. |
ജാപ്പനീസ് റെയില്വേയുടെ ഷിങ്കാസെന് ഇ ഫൈവ് സീരിസ് മോഡല്
ബുള്ളറ്റ് ട്രെയിനാണ് മുംബൈ-അഹമ്മദാബാദ് പാതയില്
ഓടിക്കുന്നതിനായി ഇന്ത്യന് റെയില്വേ തിരഞ്ഞെടുത്തിരിക്കുന്നത്. ഈസ്റ്റ് ജപ്പാന് റെയില്വേ കമ്പനിയുടെ കീഴിലുള്ള ഈ ട്രെയിന്
ഇന്ത്യയിലെത്തുമ്പോള് ഇവിടുത്തെ സാഹചര്യങ്ങള്ക്കനുസരിച്ച്
പലമാറ്റങ്ങളും വരാനാണ് സാധ്യത.
ഒരേസമയം 750 യാത്രാക്കാരെ ഉള്ക്കൊള്ളനുള്ള സൗകര്യമാണ്
ട്രെയിനിലുള്ളതെങ്കിലും കൂടുതല് കോച്ചുകള് ഉള്പ്പെടുത്തി ഒരു
സര്വ്വീസില് തന്നെ 1250 പേരെ ഉള്ക്കൊള്ളിക്കാനാണ് ആലോച്ചിക്കുന്നത്.
ബുള്ളറ്റ് തീവണ്ടി വരുന്നതോടെ മുംബൈയില്നിന്ന് അഹമ്മദാബാദിലെത്താന്‍ രണ്ടുമണിക്കൂര്‍ മതിയാവും.നിലവില്‍ ഏഴുമണിക്കൂര്‍ ആണ് മുംബൈ-അഹമ്മദാബാദ് തീവണ്ടിയാത്രാസമയം
മുംബൈയിലെ പ്രധാന വ്യാപാരകേന്ദ്രമായ ബി.കെ.സി. യില്‍ 0.9 ഹെക്ടര്
സ്ഥലം സ്റ്റേഷന് നിര്‍മാണത്തിന് വിട്ടുകൊടുത്തുകൊണ്ട് മഹാരാഷ്ട്ര സര്ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പത്ത്
കോച്ചുകള് വച്ചാണ് ജപ്പാനില് ഈ ട്രെയിന് സര്വ്വീസ് നടത്തുന്നത്. എന്നാല് ഇവിടെയത്തുമ്പോള് സാധാരണ ഇന്ത്യന് ട്രെയിനിലേത് പോലെ ഇത് 16 ആക്കി ഉയര്ത്താനാണ് സാധ്യത. രണ്ട് വാക്വം ടോയ്ലറ്റുകളാണ് ഷിങ്കാസെന് ട്രെയിനുള്ളതെങ്കിലും ഇന്ത്യയിലെത്തുമ്പോള് വികലാംഗര്ക്ക് ഉതക്കുന്ന രീതിയില് ഒരു ടോയ്ലറ്റ് കൂടി ഉള്പ്പെടുത്തിയേക്കും. ഇതോടൊപ്പം
രോഗികള്ക്ക് വിശ്രമിക്കാനും അമ്മമാര്ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാനായി പ്രത്യേക മുറിയും ബുള്ളറ്റ് ട്രെയിനിലുണ്ടാവും എന്നാണ് പിടിഐ റിപ്പോര്ട്ട് ചെയ്യുന്നത്.
ഇക്കണോമി, എക്സിക്യൂട്ടീവ് എന്നിങ്ങനെ രണ്ട് തരം ക്ലാസ്സുകളാണ്
ട്രെയിനിലുള്ളത്. ഇക്കണോമി ക്ലാസ്സില് 3+2 സിറ്റിംഗ് വരുമ്പോള് കൂടുതല് ആഡംബരസൗകര്യങ്ങളുള്ള എക്സിക്യൂട്ടീവ് ക്ലാസ്സില് 2+2 സിറ്റിംഗാണ് വരുന്നത്. രാജധാനി എക്സ്പ്രസ്സിന്റെ എസി- 2 ടയറിന് തുല്യമായ
ടിക്കറ്റ് നിരക്കായിരിക്കും ബുള്ളറ്റ് ട്രെയിനിനെന്നാണ് ഇന്ത്യന് റെയില്വേ അധികൃതര് പറയുന്നത്.
നേരത്തെ സര്വ്വീസ് നടത്തിയിരുന്ന 200 സീരിസ്, ഇ വണ് സീരിസ്,
ഇ
ടു
സീരിസ്
, ഇ
ഫോര്
സീരിസ്
എന്നിവയ്ക്ക് പകരക്കാരനായാണ്
2011-ല് ജാപ്പനീസ് റെയില്വേ ഷിങ്കാസെന് ഇ ഫൈവ് സീരിസ് ട്രെയിനുകള് പുറത്തിറക്കിയത്. കാവസാക്കിയും ഹിറ്റാച്ചിയും ചേര്ന്നാണ് ഈ ട്രെയിനുകള് നിര്മ്മിക്കുന്നത്. ഇതുവരെ 330 ഇ ഫൈവ് കോച്ചുകള്
നിര്മ്മിച്ചിട്ടുണ്ട്. 253 മീറ്ററാണ് പത്ത്
കോച്ചുകളുള്ള ഒരു ട്രെയിനിന്റെ ആകെ നീളം. 11 അടി വീതിയും 12 അടി നീളവും ഉള്ള ട്രെയിന് അലുമീനിയം അലോയ് കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്.
പ്രതേകതകൾ :
- ദൂരം 508 KM
- വേഗം : മണിക്കൂറിൽ 320 -350 KM
- സമയം : 3 മണിക്കൂർ
- ചെലവ് : 1.10 ലക്ഷം കോടി രൂപ
- 2022 -ൽ പൂർത്തീകരിക്കും .
- 468 KM ഉയർത്തിയ പാത
- 27 KM തുരങ്കം
- 7 KM കടലിനടിയിൽ
- തറനിരപ്പിൽ 13 KM മാത്രം
- തുടക്കത്തിൽ 10 ബോഗികൾ - 750 യാത്രക്കാർ
- പിന്നീട് 16 ബോഗികളും 1250 യാത്രക്കാരും
- ദിവസം 70 വണ്ടികൾ
- ടിക്കറ്റിന് 2700 - 3000 രൂപയോളം ( നിലവിൽ വിമാനക്കൂലി 3500 -4000 ) .
കൂടുതൽ ചിത്രങ്ങൾ :