Kothamangalam Cheriya Pally

Most Important Church in My Life

My Family

Pappa,Mammy and My Sister....

Kuttippuram Palam..

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

My Degree Life

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Welcome to My website.

Tuesday, 30 May 2017

കുതിരാൻ തുരങ്കം


മലയോളം ഭയം...
                  അഞ്ചു പതിറ്റാണ്ടു മുൻപ്... നവദമ്പതികൾ, അവർ തൃശൂരിൽ നിന്നു പാലക്കാട്ടേക്കു കാറിൽ യാത്ര ചെയ്യുകയാണ്. സമയം വൈകിട്ട് ഏഴു മണിയോടടുക്കുന്നു. കുതിരാൻ മല കയറാൻ തുടങ്ങുകയാണു കാർ. പെട്ടെന്ന്, സന്യാസി വേഷധാരികളായ രണ്ടു പേർ കാറിനു കൈകാണിച്ചു. മലയ്ക്ക് അപ്പുറത്തേക്ക് എത്തിക്കാമോ എന്നവർ വിനയത്തോടെ അഭ്യർഥിച്ചു. ദമ്പതികൾ അവർക്കു പിൻസീറ്റിൽ ഇടം നൽകി. കാർ പതിയെ മുന്നോട്ടെടുത്തു. അടുത്ത നിമിഷം.... കാറിനകത്തെ കണ്ണാടിയിലൂടെ പിറകിലെ ദൃശ്യം കണ്ട ഭർത്താവു ഞെട്ടിവിറച്ചു. പിൻസീറ്റിൽ ഇരിക്കുന്നവരുടെ ഭാണ്ഡക്കെട്ടിൽ മനുഷ്യന്റെ അറുത്തെടുത്ത വിരലുകളും കാതും കൈത്തണ്ടയും. മലയടിവാരത്തെ കൊള്ളസംഘത്തിൽപ്പെട്ടവരായിരുന്നു വേഷം മാറിയെത്തിയ അവർ. മുന്നിൽ പോയ ഏതോ പാവത്തിന്റെ സ്വർണം കൈക്കലാക്കാൻ കൈയും കാതും അറുത്തെടുത്തതാണ്. മനഃസാന്നിധ്യം കൈവിടാതെ യുവാവ് കാർ ഇരപ്പിച്ചു നിർത്തിയിട്ടു പറഞ്ഞു ‘ എന്തോ വണ്ടി മുന്നോട്ടു പോകുന്നില്ല, ഒന്നു തള്ളാമോ ’ കൊള്ളക്കാർ ഒട്ടും സംശയിക്കാതെ കാർ തള്ളാനിറങ്ങിയതും യുവാവ് കാർ പറപ്പിച്ചു വിട്ടു. അടുത്ത പൊലീസ് സ്റ്റേഷനിലേക്ക്.
 
        ഇതൊരു വിശ്വാസമാണ്, മനസ്സിൽ പതിഞ്ഞ ഒരു വിശ്വാസം. കുതിരാൻ എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന പേടിപ്പിക്കുന്ന വിശ്വാസം. കാട്ടാനയും കാട്ടിയും പുലിയും ചെന്നായും മേഞ്ഞ കുതിരാൻ കാട്ടിൽ അവയെക്കാളേറെ മനുഷ്യനെ പേടിപ്പിച്ചത് അവിടം കീഴടക്കി വാണിരുന്ന അദൃശ്യ ശക്തികളായിരുന്നു. കാട്ടിലെ പാല മരങ്ങളിൽ സ്ഥിരതാമസമാക്കിയ യക്ഷികളാണ് മനുഷ്യരെ ചോരയൂറ്റിക്കൊല്ലുന്നതെന്നു നാടു വിശ്വസിച്ചു. ഇങ്ങനെ കൊല്ലപ്പെടുന്നവരെല്ലാം പ്രേതാത്മാക്കളായി അതേ കാട്ടിൽ വാസം തുടങ്ങി. ആ ആത്മാക്കളും യാത്രക്കാരെ പേടിപ്പിച്ചു കൊല്ലാൻ തുടങ്ങി. ഒരു ഘോരവനം നിറയെ കാട്ടുമൃഗങ്ങളും യക്ഷികളും പ്രേതാത്മാക്കളും.. സാധാരണക്കാരൻ ഭയക്കാതിരിക്കുന്നതെങ്ങനെ?
 
       പക്ഷേ യക്ഷിക്കഥയ്ക്കു പിന്നിൽ മറഞ്ഞിരുന്നത് കൊള്ള സംഘങ്ങളായിരുന്നു. കൊടുംകാടും മനുഷ്യന്റെ ഭയവും അവർ മുതലെടുത്തു. ഇരുട്ടിന്റെ മറവിൽ അവർ സഞ്ചാരികളെ വേട്ടയാടി. വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിച്ചു, വധിച്ചു. അതെല്ലാം പ്രേതാത്മാക്കളുടെ പേരിൽ എഴുതിച്ചേർത്തു. സന്ധ്യ മയങ്ങിയാൽ കുതിരാൻ വഴി യാത്ര ചെയ്യുന്നതു ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ. പിന്നീട് മേഖലയിൽ എവിടെ കൊലപാതകം നടന്നാലും ഡം ഉപേക്ഷിക്കുന്നതു കുതിരാൻ അടിവാരത്തായി. ഇവിടെ നിന്ന് അജ്ഞാത മൃതദേഹം ലഭിക്കുന്നത് പുതുമയല്ലാതായി. റോഡിന്റെ പ്രത്യേകതകൾ കാരണം അപകടങ്ങളും മരണങ്ങളും ഏറി. അതോടെ കുതിരാനെച്ചൊല്ലിയുള്ള കഥകൾക്കു പഞ്ഞമില്ലാതായി. അതിൽപ്പെട്ടതാണു മുകളിൽ പറഞ്ഞ വിശ്വാസവും.പേടിപ്പിക്കുന്ന വിശ്വാസങ്ങൾക്കിടയിലും തങ്ങളെ രക്ഷിക്കാൻ ഒരാളുണ്ടെന്നു യാത്രക്കാരും നാട്ടുകാരും വിശ്വസിച്ചു. കുതിരാൻ മല കാക്കുന്ന സാക്ഷാൽ ശ്രീധർമ ശാസ്താവ്. കുതിരപ്പുറത്തേറിയ കാനനവാസനെ കാണാൻ യാത്രികരെത്തി. കുതിരകയറാൻ മടിച്ച മലയായതിനാലാണ് മലയ്ക്ക് കുതിരാൻമലയെന്ന് പേരുണ്ടായതത്രെ.


കുതിരാന്പെരുവനത്തിന് അതിര്ത്തി 

    പഴയ പെരുവനം ഗ്രാമത്തിന്റെ അതിർത്തിയാണു കുതിരാൻ എന്നു കരുതപ്പെടുന്നു. കുതിരാൻ മാത്രമല്ല, അകമല ശാസ്താവും പെരുവനം ഗ്രാമത്തിന്റെ അതിർത്തിയായിരുന്നുവത്രെ. ഗ്രാമത്തിന്റെ അതിർത്തി കാക്കാൻ നിന്ന ഈശ്വരനാണ് അയ്യപ്പൻ എന്നും വിശ്വാസം.

     ഇന്നത്തെ തൃശൂർ ജില്ല ഏതാണ്ട് മുഴുവനായി പെരുവനം ഗ്രാമമെന്ന് അറിയപ്പെട്ടത് ഏതു കാലത്തെന്ന് പക്ഷേ വ്യക്തമല്ല. ഒരുപക്ഷെ, നാലുവശവും കൊടുംവനമായതുകൊണ്ടാവും പെരുവനം എന്ന പേരുവന്നതും.

മലതുരന്ന പോംവഴി...

             
തൃശൂർകുതിരാൻ കയറ്റമെന്ന ബാലികേറാമല ഇനിയില്ല. ഉള്ളതു കുതിരാൻ തുരങ്കമെന്ന പോംവഴി. യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന, അഴിയാക്കുരുക്കിന്റെ ഗതികേടായിരുന്ന കുതിരാൻ കയറ്റത്തെ ഇരട്ടക്കുഴൽ തുരങ്കമെന്ന ആശയം കൊണ്ടും കഠിനാധ്വാനം കൊണ്ടും മനുഷ്യൻ കീഴടക്കി. മലതുരന്നുണ്ടാക്കിയ മാളങ്ങൾ കേരളത്തിന്റെ വികസനത്തിനു കുതിപ്പേകും. ദേശീയപാത 544 മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ആറുവരിപ്പാതയുടെ ഭാഗമാണു കുതിരാൻ തുരങ്കം. വഴുക്കുംപാറയിലെ നരികിടന്നയള എന്ന സ്ഥലം മുതൽ ഇരുമ്പുപാലം വരെയുള്ള 962 മീറ്റർ ദൂരത്തിലാണു മല തുരന്നത്. ഇതോടെ കുതിരാൻ കയറ്റമൊഴിവായെന്നു മാത്രമല്ല, രണ്ടു കിലോമീറ്ററിലേറെ ഭാഗത്തു യാത്ര കുറയുകയും ചെയ്യും. 24 മീറ്റർ അകലത്തിൽ സമാന്തരമായാണു രണ്ടു തുരങ്കങ്ങളും നിർമിച്ചിരിക്കുന്നത്. ഓരോന്നിലും മൂന്നുവരിപ്പാതകളുണ്ട്. ഇതിനു പുറമേ 300 മീറ്റർ ഇടവിട്ടു രണ്ടു തുരങ്കങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു പാതകളും നിർമിക്കുന്നുണ്ട്. തുരങ്കത്തിൽ എന്തെങ്കിലും തടസമുണ്ടായാൽ വഴിതിരിച്ചു വിടുന്നതിനാണിത്. തുരങ്കപാതയ്ക്കു 10 മീറ്റർ ഉയരവും ഏഴര മീറ്റർ വീതിയുമാണുള്ളത്.

കുതിരാൻ തുരങ്കത്തിന്റെ കമ്പ്യൂട്ടർ ഡിസൈൻ


കുതിരാൻ തുരങ്കം ഗൂഗിൾ മാപ്പിൽ




            2004ലാണ് ആറുവരിപ്പാതയുടെ സർവേ നടന്നതെങ്കിലും 2013 മേയ് മാസത്തിലാണു സ്ഥലമേറ്റെടുപ്പ് പൂർത്തിയായി നിർമാണ ജോലികൾ തുടങ്ങുന്നത്. ഇടയ്ക്കു മുടങ്ങിയും വീണ്ടും തുടങ്ങിയും ആറുവരിപ്പാത നിർമാണം മുന്നോട്ടുപോയി. ഒരു വർഷം മുൻപു 2016 മേയ് 13നാണു തുരങ്ക നിർമാണം ആരംഭിക്കുന്നത്.  പാറ പൊട്ടിച്ചു നീക്കിയ ശേഷം വശങ്ങളിലും മുകളിലുമായി സ്റ്റീൽ പാളികൾ ഉറപ്പിച്ചു കോൺക്രീറ്റ് ചെയ്ത് ഉറപ്പുവരുത്തുകയാണു ചെയ്യുന്നത്.   
             200 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പ്രഗതി എൻജിനീയറിങ് ആൻഡ് റെയിൽ പ്രൊജക്ട് കമ്പനിയാണു നടപ്പിലാക്കുന്നത്. ഇതോടെ കുതിരാനിലെ ഗതാഗത സ്തംഭനത്തിനു ശാശ്വത പരിഹാരമാകും. രണ്ടു കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും. തുരങ്കത്തിനുള്ളിൽ നടത്തുന്ന സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കു ക്ഷതം സംഭവിച്ചതോടെ പലതവണ പണി നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും പ്രതിസന്ധികളെല്ലാം അതിജീവിച്ച് അധ്വാനത്തിന്റെ വിജയമായി മാറുകയായിരുന്നു.

തുരങ്കം രക്ഷയാകുന്നത് കാടിനും കാട്ടാനകൾക്കും

        പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനോടു ചേർന്ന വനമാണു കുതിരാനിലേത്. പക്ഷേ എൺപതുകളിൽ കാടിനു നടുവിലൂടെ ദേശീയപാത വന്നതോടെ വന്യജീവികളുടെ സ്വൈരവിഹാരം അവസാനിച്ചു. പീച്ചി കാട്ടിൽനിന്നു വാഴാനി കാട്ടിലേക്കുള്ള വന്യജീവികളുടെ പോക്കുവരവും നിലച്ചു. ഇതിനിടയിലാണു ദേശീയപാത വികസനം വരുന്നത്.  ആറുവരിപ്പാത നിർമാണത്തിനായി 60 മീറ്റർ വീതിയിൽ മറ്റുഭാഗങ്ങളിൽ സ്ഥലം ഏറ്റെടുത്ത മാതൃകയിൽ കുതിരാൻ വനഭൂമിയിലും സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നു. ഇത്രയേറെ വനഭൂമി ഏറ്റെടുക്കുന്നതു സാങ്കേതിക ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ഒപ്പം മണ്ണിടിച്ചിലും അപകടങ്ങളുംപതിവായി, കയറ്റവും ഇറക്കവും ചുറ്റും കീഴ്ക്കാംതൂക്കായ പ്രദേശവും ഉൾപ്പെടുന്ന, കുതിരാനിൽ പാത ആറുവരിയായി നിർമിക്കുക വെല്ലുവിളിയായിരുന്നു. ഇതിനിടയിലാണു മലയിലെ പാറകളുടെ കാഠിന്യത്തെക്കുറിച്ചു സർവേ നടന്നത്. ഇരുമ്പുപാലത്തുള്ള 15 മീറ്റർ ദൂരത്തിനു ശേഷം ദൃഢമായ പാറകളാണെന്നു വ്യക്തമായതോടെയാണു  തുരങ്കം നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. തുരങ്കം വരുന്നതോടെ ചരക്കുനീക്കം സുഗമമാവുകയും ഒപ്പം കാട് സംരക്ഷിക്കപ്പെടുകയും ചെയ്യും. നിലവിലെ റോഡ് തുരങ്കപാത വരുന്നതോടെ പൊളിച്ചുനീക്കുകയും ഇതിലൂടെ ആനകളുടെയുൾപ്പെടെ വന്യമൃങ്ങളുടെ സഞ്ചാരപഥം സജീവമാവുകയും ചെയ്യും.


സുരക്ഷയ്ക്ക് പ്രാധാന്യം നൽകി നിർമാണം

       പാറ പൊട്ടിച്ച് നീക്കിയ ഭാഗങ്ങളിൽ വശങ്ങളിലും, മുകളിലുമായി സ്റ്റീൽ പാളികൾ ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്ത് ബലക്ഷയം വരാതെ കൃത്യതയോടെയാണ്  തുരങ്കനിർമാണം നടത്തുന്നത്.  തുരങ്കത്തിന്റെ 75 % ഭാഗങ്ങളിലും ഉരുക്ക് പാളികൾ കൊണ്ടു പൊതിയുന്നുണ്ട്.   മുകൾ ഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതിനുള്ള സ്പ്രേ ഷോട്ട് കീറ്റ് അഥവാ ഷോട്ട് കോൺക്രീറ്റ് സ്പ്രേയർ കൊണ്ടാണ് പണികൾ നടത്തുന്നത്. ബേബി മെറ്റൽ, സിമന്റ്, രാസലായനി, പെലറ്റ് എന്നിവയുടെ മിശ്രിതമാണ് ബലംകുറഞ്ഞ പാറയിൽ സ്പ്രേ ചെയ്യുന്നത്.  തുരങ്കത്തിനുള്ളിൽ നിറയെ റോക്ക് ബോൾട്ടിങ് കമ്പി അടിച്ചുകയറ്റി ബലം കൊടുത്തിട്ടുണ്ട്. നാല് മീറ്ററാണ് കമ്പിയുടെ നീളം. ഒരു കമ്പി അടിച്ച് പാറക്കുള്ളിൽ കയറ്റി ഒന്നരമീറ്റർ അകലത്തിൽ രണ്ടാമത്തെ കമ്പി കയറ്റും. തുരങ്കത്തിനുള്ളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും പ്രത്യേക സെക്യൂരിറ്റി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാകും.

ഒറ്റ സ്ഫോടനത്തിൽ നീക്കുന്നത് 40 ലോഡ് കല്ല്

       ബൂമർ യന്ത്രം കൊണ്ടു പാറ തുരന്ന് വെടിമരുന്നു നിറച്ച് നടത്തുന്ന സ്ഫോടനങ്ങളിലൂടെയാണ് കുതിരാൻ മലയിലെ പാറയിൽ തുരങ്കം നിർമിച്ചത്. കഠിനാധ്വാനവും ശ്രദ്ധയും വേണ്ട ജോലി. പാറപൊട്ടിക്കൽ ഉള്ളിലേക്കു പോകുന്തോറും സങ്കീർണമായിരുന്നു.രണ്ടരമീറ്റർ വരെ നീളത്തിലാണ് പാറ തുളയ്ക്കുന്നത്. ഇത്തരം 110–120 ദ്വാരങ്ങൾ ഉണ്ടാക്കിയശേഷം ഇവയിൽ വെടിമരുന്നു നിറയ്ക്കും. നൂറോളം ജോലിക്കാർ മുഴുവൻ തുരങ്കത്തിൽ നിന്നു പുറത്തിറങ്ങും. തുടർന്നു വൈദ്യുതി സംവിധാനത്തിലൂടെ സ്ഫോടനം നടത്തും
ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമേ തിരികെ തുരങ്കത്തിലേക്കു കയറാനാവൂ. പൊടിയും വെടിമരുന്നിന്റെ ദുർഗന്ധവും അടങ്ങിയാൽ മാത്രമേ ശ്വസിക്കാനാകൂ. പിന്നാലെ ലോറികളുമായി തൊഴിലാളികൾ കയറി 40 ലോഡോളം വരുന്ന കല്ലുകൾ നീക്കം ചെയ്യും. പിന്നെ വീണ്ടും തുരക്കൽ. പാറ തുളയ്ക്കുന്നതിനു വേണ്ടി ദിവസം ഇരുപതിനായിരത്തിലേറെ ലീറ്റർ വെള്ളവും വേണ്ടി വന്നു. 250 തൊഴിലാളികൾക്കു പുറമേ പരോക്ഷമായി നൂറു പേർ കൂടി ജോലിയുടെ ഭാഗമായി..

 
ബൂമർ യന്ത്രം





കുതിരാൻ തുരങ്കം -  പത്ര മാധ്യമങ്ങളിലൂടെ ......



കുതിരനിൽ നിർമിക്കുന്ന ട്വിൻ ടണലിന്റെ  മാതൃക




കുതിരാൻ തുരങ്കം ചിത്രങ്ങളിലൂടെ ......