ലോകത്തിലെ ബ്രഹത്തായ റെയിൽവേ സമ്പ്രദായമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും റെയിൽവേ വഴി ബന്ധിപ്പിച്ചിരിക്കുന്നു.1853 ഏപ്രിൽ 16 ന് മുംബൈകും തനെക്കും ഇടയിലാണ് ആദ്യ ട്രെയിൻ സർവീസ് നടത്തിയത്. ഇന്ത്യയിലെ ജനങ്ങളിൽ നല്ലൊരു പങ്കും റെയിൽവേ വഴി യാത്ര ചെയുന്നു. സുഗമവും സുരക്ഷിതവും താരതമേന്യ ചെലവുകുറഞ്ഞതും ആണ് ട്രെയിൻ യാത്ര.ഇന്ത്യയിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയുമ്പോൾ കിഴക്കേ ഇന്ത്യയിൽ റെയിൽവേയുടെ സാന്നിധ്യം തീരെ കുറവാണ് . സ്വതത്രത്തിനു ശേഷം പണികഴിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ പ്രോജക്ടാണ് കൊങ്കൺ റെയിൽവെ . കർണാടകത്തിലെ മംഗലാപുരം മുതൽ മഹാരാ രാഷ്ട്രയിലെ റോഹ വരെയാണ് ഈ റെയിൽ പാത കടന്നു പോകുന്നത്. ഒരു തീരദേശ മലയോര റെയിൽപാതയായതിനാൽ ഏറെ വെല്ലുവിളികൾ അതിജീവിച്ചാണ് ഇത് പ്രാവർത്തികമാക്കിയത് .
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയുമ്പോൾ കിഴക്കേ ഇന്ത്യയിൽ റെയിൽവേയുടെ സാന്നിധ്യം തീരെ കുറവാണ് . സ്വതത്രത്തിനു ശേഷം പണികഴിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ പ്രോജക്ടാണ് കൊങ്കൺ റെയിൽവെ . കർണാടകത്തിലെ മംഗലാപുരം മുതൽ മഹാരാ രാഷ്ട്രയിലെ റോഹ വരെയാണ് ഈ റെയിൽ പാത കടന്നു പോകുന്നത്. ഒരു തീരദേശ മലയോര റെയിൽപാതയായതിനാൽ ഏറെ വെല്ലുവിളികൾ അതിജീവിച്ചാണ് ഇത് പ്രാവർത്തികമാക്കിയത് .
തുടക്കം
1980 - കളിലാണ് കൊങ്കൺ
വഴി റെയിൽ പാത
വേണം എന്ന ശക്തമായ
ആവശ്യം മുന്നോട്ടുവരുന്നത് . തുറമുഖ നഗരങ്ങളായ മംഗലാപുരത്തേയും
മുംബൈയെയും കൊങ്കൺതീരത്തിലൂടെയും പശ്ചിമഘട്ട മലനിരകളിലൂടെയും ബന്ധിപ്പിക്കുകയായിരുന്നു
കൊങ്കൺ റെയിൽപാതയുടെ പ്രധാന
ലക്ഷ്യം
റെയിൽ പാത പ്രധാനമായും
കടന്നുപോകുന്നത് കൊങ്കൺ തീരത്തിന് സമാന്തരമായതുകൊണ്ടാണ്
കൊങ്കൺ റെയിൽവെ എന്ന പേര്
വരാൻ കാരണം . 1966 - ൽ
മഹാരാഷ്ട്രയിലെ ദിവ മുതൽ
പനവേൽ വരെ റെയിൽപാത
നിർമ്മിച്ചു. 1986-ൽ ഈ
ലൈൻ റോഹ വരെ
നീട്ടി. ഇതേ സമയം
മംഗലാപുരം മുതൽ തോക്കൂർ വരെയുള്ള
ലൈനും പണിതു. അപ്പോഴും തോക്കൂർ മുതൽ രോഹവരെയുള്ള
പ്രദേശങ്ങൾ റെയിൽ മാർഗം ബന്ധിപ്പിക്കാൻ
സാധിച്ചിരുന്നില്ല .
1984-ൽ കേന്ദ്ര റെയിൽ മന്ത്രാലയം
കൊങ്കൺ റെയിൽവേയക്കായുള്ള ആദ്യ വിശദമായ ലൊക്കേഷൻ
സർവേ നടത്തി. കർണാടകയിലെ
സൂറത്ത്കൽ മുതൽ ഗോവയിലെ മഡ്ഗാവ്
മുതൽ മഹാരാഷ്ട്രയിലെ റോഹ
വരെയും സർവെ പൂർത്തിയാക്കി.
ദക്ഷിണ റെയിൽവേയ്ക്കായിരുന്നു ലൊക്കേഷൻ സർവേയുടെ ചുമതല
1998-ൽ ദക്ഷിണ റെയിൽവേ, കേന്ദ്ര
റെയിൽവേ മന്ത്രാലയത്തിന് വിശദമായ പ്രൊജക്ട് റിപ്പോർട്ട്
സമർപ്പിച്ചു. രത്നഗിരിയിൽ നിന്നുള്ള എം.പിയായ
നാഥ്പൈ, ദേശീയ നേതാക്കളായ മധു
ദന്തവതെ, ജോർജ് ഫെർണാണ്ടസ്
മുതലായവർ കൊങ്കൺ റെയിൽവേ വേണം
എന്ന ആശയം നടപ്പിലാക്കാൻ
വേണ്ടി പ്രധാന പങ്കുവഹിച്ചവരാണ് . 1989-ൽ അന്നത്തെ
റെയിൽവേ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ്സിന്റെ പ്രവർത്തനങ്ങൾ
ഏറെ പ്രശംസനീയമാണ്. 490 ജൂലായ്
19-ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ
ലിമിറ്റഡ്' (KRCL) രൂപ വത്കരിച്ചു.
ഇന്ത്യൻ കമ്പനീസ് ആക്ട് 1956 പ്രകാരം
പബ്ലിക് ലിമിറ്റഡ് കമ്പനിയായാണ് KRCL രൂപവത്കരിച്ചത്.
KRCL -ന്റെ ആസ്ഥാനം
നവി മുംബൈയിലെ ബേലാപുർ
ഭവൻ ആണ്. ഇ.ശ്രീധരനെ KRCL -ന്റെ ആദ്യ ചെയർമാനും
മാനേജിങ്ങ് ഡയറക്ടറുമായി
നിയമിച്ചു.
1991 സെപ്തംബർ 15ന് കൊങ്കൺ
റെയിൽവേ പ്രോജകടിന്റെ തറക്കല്ല് റോഹയിൽ സ്ഥാപിച്ചു.
അഞ്ചു വർഷം കൊണ്ട് പണി
പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് KRCL നെ
ഏൽപിച്ചിരുന്നത് . മംഗലാപുരത്തിനടുത്ത് തോക്കൂറിൽ നിന്നാരംഭിച്ച് മഹാരാഷ്ട്രയിലെ
റോഹയിൽ അവസാനിക്കുന്ന കൊങ്കൺ പാതയുടെ ആകെ
ദൂരം 740 KM ആണ്.
ഇ. ശ്രീധരൻ (കൊങ്കൺ റെയിൽവേയുടെ ശിൽപ്പി) |
കനത്ത വെല്ലുവിളികൾ അതിജീവിച്ച് .
ഇ. ശ്രീധരനെയും കൂട്ടരെയും
കാത്തിരുന്നത് കനത്ത വെല്ലുവിളികളായിരുന്നു. വൈവിധ്യം
നിറഞ്ഞ ഭൂപ്രദേശങ്ങൾ കൊങ്കൺ തീരത്തിന്റെ പ്രത്യേകതകളാണ്
. മലനിരകൾ , താഴ്വാരങ്ങൾ , ചതുപ്പുകൾ
, കണ്ടൽകാടുകൾ , കൃഷിയിടങ്ങൾ, നദികൾ 1 വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ
മുതലായവ നിറഞ്ഞ സുന്ദരമായ പ്രദേശമാണ്
കൊങ്കൺ തീരവും പശ്ചിമഘട്ട മലനിരകളും
. മലനിരകളിലൂടെയുള്ള റെയിൽപാതനിർമാണo ചെലവു കൂടിയതും അതേ
സമയം അപകടം നിറഞ്ഞതുമായിരുന്നു. ഭൂമി
ഏറ്റെടുക്കലും ഭൂമി നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക
സഹായo നൽകലും കൊങ്കൺ റെയിൽവെ
അതിവേഗം നിർവഹിച്ചു. പരമാവധി കൃഷിയിടങ്ങൾ ഒഴിവാക്കിയെങ്കിലും
ജൈവ വൈവിധ്യം തകർക്കാതെ
പാത നിർമ്മിക്കാനാണ് കൊങ്കൺ
റെയിൽവേ ശ്രദ്ധിച്ചത്. മലനിരകളെ ബന്ധിപ്പിച്ചു കൊണ്ടാണ് കൊങ്കൺ
പാത മിക്കയിടത്തം കടന്നു
പോകുന്നത്. ഇതിനായി 2000 ' ത്തിനടുത്ത് പാലങ്ങളും 91 തുരങ്കങ്ങളും നിർമ്മിക്കേണ്ടതായിവന്നു.
കാലാവസ്ഥയിലെ വ്യതിയാനമാണ് കൊങ്കൺ റെയിൽപാത നിർമാണം
നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളി.
മഴ ഏറെ ലഭിക്കുന്ന
പ്രദേശമായതുകൊണ്ട് മണ്ണൊലിപ്പും
ഉരുൾപ്പൊട്ടലും നിരന്തരമായി നിർമ്മാണം തടസ്സപ്പെടുത്തി . തുരങ്കങ്ങളുടെ
നിർമാണ വേളയിൽ മണ്ണിടിച്ചിലും ആളപായവും
ഉണ്ടായി . പാത വനത്തിലൂടെ
കടന്നുപോകുന്നതിനാൽ വന്യജീവികളുടെ ശല്യം നിലനിന്നിരുന്നു. പണി
എളുപ്പത്തിൽ പൂർത്തിയാക്കാൻ വേണ്ടി വിവിധ ഭാഗങ്ങളായി
തിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്
. ലാർസർ ട്യൂബോ , ഗാമ്മോൺ ,ആഫ്
കോൺസ് മുതലായ കൺസ്ട്രക്ഷൻ സ്ഥാപനങ്ങൾക്കാണ്
നിർമ്മാണ ചുമതല നൽകിയത് . തുരങ്കങ്ങൾ
നിർമ്മിക്കുന്നതിനാവശ്യമായ ഹൈഡ്രോളിക്ക് മെഷിനുകൾ സ്വീഡനിൽ നിന്നാണ്
കൊണ്ടുവന്നത്. പശ്ചിമഘട്ട മലനിരകളുടെ പാറയുടെ
കടുപ്പം കാരണം തുരങ്കങ്ങൾ നിർമ്മിക്കാൻ
ഏറെ സമയമെടുത്തു. പാലങ്ങൾക്ക്
ആവശ്യമായ തൂണുകൾ നിർമ്മിക്കാനും ഏറെ
സമയം വേണ്ടിവന്നു. നിരവധി
തൊഴിലാളികളുടെ കഠിനാധ്വാനവും ചിലരുടെ ജീവനും ബലി
കൊടുത്താണ് ഈ റെയിൽവെലൈൻ
പ്രാവർത്തികമായത് .
ഗോവയിലെ പ്രകൃതി സ്നേഹികളിൽ നിന്നാണ്
മറ്റൊരു വെല്ലുവിളി നേരിട്ടത്. കൊങ്കൺ
തീരത്തിന്റെയും പശ്ചിമഘട്ട മലനിരകളുടെയും സന്തുലിതാവസ്ഥ
തകർക്കും എന്നായിരുന്നു അവരുടെ വാദം. 1991-ൽ
സമരമാർഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ഇത്
റെയിൽവെയുടെ നിർമ്മാണത്തെ സാരമായി ബാധിച്ചു.
ഗോവയിലെ പെർണെം തുരങ്കം നിർമ്മിക്കാൻ
ഏറെ വർഷങ്ങൾ വേണ്ടിവന്നു.
ഉദ്ദേശം 6 വർഷങ്ങൾ കൊണ്ടാണ് ഈ
തുരങ്കം പൂർത്തിയായത്. മുപ്പതിനായിരം തൊഴിലാളികൾ അഹോരാത്രം പണി
എടുത്താണ് കൊങ്കൺ റെയിൽവെ ഒടുവിൽ
യാഥാർഥ്യമാക്കിയത് . 1998 ജനുവരി 26നാണ് കൊങ്കൺ
റെയിൽവേ ഉദ്ഘാടനം
ചെയ്തത്.
കൊങ്കൺ പാതയിലെ വിസ്മയങ്ങൾ:
പ്രകൃതിരമണീയതയാൽ
സമ്പന്നമാണ് കൊങ്കൺ റെയിൽവെ . ഒരു
വശത്ത് പശ്ചിമഘട്ട മലനിരകൾ മറുവശത്ത്
കൊങ്കൺ തീരം . ഇതിനിടയിലൂടെ ഉള്ള
ട്രെയിൻ യാത്ര വിസ്മയ കാഴ്ച്ചകൾ
സമ്മാനിക്കുന്നു. കൃഷിയിടങ്ങൾ
, കണ്ടൽ കാടുകൾ , മലനിരകൾ , താഴ്
വാരങ്ങൾ, നദികൾ ,കാടുകൾ മുതലായവയാണ്
കൊങ്കൺ റെയിൽ വെയിൽ ഉടനീളം
കാണാനും ആസ്വദിക്കാനും സാധിക്കുന്നത്. മൺസൂൺ കാലത്ത് കൊങ്കൺ
വഴിയുള്ള ട്രെയിൻ യാത്ര ഏറെ
ആസ്വാദകരമാണ് . കൊങ്കൺ ജനതയുടെ ഗ്രാമീണ
ജീവിതവും കൃഷിരീതിയും ഏറ്റവും നന്നായി മനസ്സിലാക്കാൻ
സാഹായിക്കുന്നതാണ് കൊങ്കൺ ട്രെയിൻ യാത്ര.
പ്രകൃതി തീർത്ത വിസ്മയങ്ങൾക്കു പുറമെ
മനുഷ്യനിർമിത വിസ്മയങ്ങളാലും സമ്പന്നമാണ് കൊങ്കൺ റെയിൽവെ . നിരവതി
വലുതും ചെറുതുമായ
പാലങ്ങളാലും തുരങ്കങ്ങളാലും
സമ്പന്നമാണ് ഈ റെയിൽവെ. ഇന്ത്യയിലെ
ഏറ്റവും നീളം കൂടിയ റെയിൽവേ
തുരങ്കം കൊങ്കൺ പാതയിലെ കാർബുഡെ
തുരങ്കമാണ് .ഉക്ഷി - ബോകെ സ്റ്റേഷനുകൾക്കിടയിലുള്ള
ഈ തുരങ്കത്തിന്റെ നീളം
6.5 കി.മി. ആണ്.
കൊങ്കൺ പാതയിലെ ഏറ്റവും ഉയരം
കൂടിയ പാലം പൻവേൽ വയഡക്ട
ആണ്. 210 അടിയാണ് ഇതിന്റെ ഉയരം.
ശരാവതി നദിക്കു കുറുകെ ഹൊന്നാവാറിലുള്ള
പാലമാണ് കൊങ്കൺ പാതയിലെ ഏറ്റവും
നീളമേറിയത് .2060 മീറ്ററാണ് ഇതിന്റെ നീളം
. വളഞ്ഞ ആകൃതിയിലാണ് ഈ പാലം
നിർമ്മിച്ചിരിക്കുന്നത്.
ശാസ്ത്രി നദിക്കു കുറുകെയുള്ള
പാലവും ഈ പാതയിലെ
പ്രധാനപ്പെട്ടവയിൽ ഒന്നാണ്. ഗോവയിലെ സുവാരി,
മണ്ഡോവി മുതലായ നദികൾക്കു കുറുകെയുള്ള
പാലങ്ങളിൽ നിന്നുള്ള കാഴ്ചകൾ നയനമനോഹരമാണ്
.
കാർബുഡെ തുരങ്കം |
പൻവേൽ വയഡക്ട |
ഹൊന്നാവാറിലുള്ള പാലം |
മികച്ച സുരക്ഷാ സംവിധാനങ്ങൾ:
കൊങ്കൺ റെയിൽവേയിലെ സുരക്ഷാ സംവിധാനങ്ങൾ പ്രശംസനീയമാണ്.
റെയിൽവേ ലൈനിന്റെ പാറകൾ ഫെൻസിങ്
ചെയ്തിരിക്കുന്നു. ഇതു മൂലം
മഴസമയത്ത് പാറകൾ ഇടിഞ്ഞ് ട്രാക്കിലേക്ക്
വീഴുന്നത് ഒഴിവാക്കാൻ സാധിക്കുന്നു. പാതയിലെ
മണ്ണൊലിപ്പ് തടയുന്നതിന് വേണ്ടി പ്രത്യേകതരം പുല്ലുകളും
ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നു. തുരങ്കങ്ങളുടെ ഉള്ളിൽ LED ബൾബുകൾ സ്ഥാപിച്ചിരിക്കുന്നതുമൂലം
വൈദ്യുതച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നു.
മൺസൂൺ സമയത്ത് അപകടം കുറയ്ക്കാൻ
വേഗം കുറച്ചാണ് ട്രെയിനുകൾ
സർവീസ് നടത്തുന്നത്. 24 മണിക്കൂറും പട്രോളിങ് സംവിധാനമുള്ള
റെയിൽവേ യാണ് കൊങ്കൺ റെയിൽവെ.
മറ്റുള്ള റെയിൽവേ സോണുകളുമായി താരതമ്യം
ചെയ്യുമ്പോൾ കൊങ്കൺ പാതയിൽ അപകടനിരക്ക്
കുറവും സുരക്ഷാ സന്നാഹങ്ങർ ശക്തവുമാണ്
. 2003 ജൂണിലും 2004 ജൂണിലും ആണ് രണ്ട്
പ്രധാന അപകടങ്ങൾ ഉണ്ടായത്. മണ്ണിടിച്ചലാണ്
ഈ രണ്ട് അപകടങ്ങൾക്ക്
കാരണം ഇവ മാറ്റി
നിർത്തിയാൽ വൻ അപകടങ്ങൾ
കുറവാണ്. കൃത്യതയാർന്ന സർവീസുകൾ നടത്തുന്നതാണ് കൊങ്കൺ
പാതയിലെ തീവണ്ടികൾ. ' രക്ഷദാഗ ' എന്ന സുരക്ഷാ
മാപിനി കൊങ്കൺ റെയിൽവെ ഏർപ്പെടുത്തിയിട്ടുണ്ട്. വൃത്തിയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന
സ്റ്റേഷനുകളാണ് കൊങ്കൺ റെയിൽ പാതയിൽ
ഉള്ളത്. മഡ്ഗാവ് , രത്നഗിരി എന്നീ
സ്റ്റേഷനുകൾ ഇതിന്
മികച്ച ഉദാഹരണങ്ങളാണ്.
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ:
പരിസ്ഥിതി
സൗഹൃദമായ റെയിൽ യാത്രയാണ് കൊങ്കൺ റെയിൽവെ പ്രധാനം
നൽകുന്നത്. കൊങ്കൺ റെയിൽവെ 30000 - ൽ
പരം വൃക്ഷത്തൈകളും തണൽ
മരങ്ങളും പാതയുടെ സമീപത്തായി ഓരോ
വർഷവും നട്ടുപിടിപ്പിച്ചിരിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസറ്റിക്കിന്റെ
ഉപയോഗം പരമാവധി കുറയ്ക്കുകയും ഇതിന്
പകരമായി പരിസ്ഥിതി സൗഹാർദ പാത്രങ്ങളും
കപ്പുകളുമാണ് ഉപയോഗിക്കുന്നത്. സ്റ്റേഷനുകളിലെ വൈദ്യുതി ഉപയോഗത്തിനുവേണ്ടി സോളാർ
പവർ പ്ലാന്റുകൾ സ്ഥാപിച്ചു
തുടങ്ങിക്കഴിഞ്ഞു. രത്നഗിരി
സ്റ്റേഷനിലെ പ്ലാന്റ് ഇതിന് ഉദാഹരണമാണ്.
വൻകിട നിർമ്മിതികൾ ഒന്നും ഇല്ലാത്തതാണ് കൊങ്കൺ
പാതയിലെ മിക്ക സ്റ്റേഷനുകളും. മിക്ക
സ്റ്റേഷനുകളിലും ഒരു പൂന്തോട്ടം
കാണാം എന്നതാണ് കൊങ്കൺ
റെയിൽവെ പാതയിലെ സ്റ്റേഷനുകളെ വ്യത്യസ്തമാക്കുന്നത്.
മാലിന്യ നിർമാർജനത്തിനായി ഓർഗാനിക്ക് വേസ്റ്റ് കം
ബോസ്റ്റിംങ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു. കൊങ്കൺ
പാതയിൽ മഴവെള്ള സംഭരണി ഏർപ്പെടുത്തിയ
ആദ്യത്തെ സ്റ്റേഷനാണ് അങ്കോള.
പൂർണ്ണത കൈവരിച്ച് കൊങ്കൺ റെയിൽവേ:
ഇന്ത്യയുടെ
റെയിൽവേ മാപ്പിന് പൂർണത വന്നത്
കൊങ്കൺ പാത തുറന്നപ്പോഴാണ്.
മുൻപ് റോഡ് മാർഗം മംഗലാപുരത്തു
നിന്ന് മുംബൈയിലേക്കും കൊങ്കൺ തീരത്തെ മറ്റു
സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിരുന്നവർക്ക് ഏറെ
ആശ്വാസകരമാണ് ഇന്ന് കൊങ്കൺ പാതയിലൂടെയുള്ള
യാത്ര.
ചിത്രങ്ങളിലൂടെ
പ്രധാനമന്ത്രി കൊങ്കൺ റെയിൽവേ രാജ്യത്തിന് സമർപ്പിക്കുന്നു . |