Kothamangalam Cheriya Pally

Most Important Church in My Life

My Family

Pappa,Mammy and My Sister....

Kuttippuram Palam..

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

My Degree Life

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Welcome to My website.

Monday, 22 July 2019

ചന്ദ്രയാൻ 2

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ രണ്ടാമത് തീരുമാനിച്ച ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ന്ദ്രയാൻ2. റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ പ്രതീക്ഷിത ചെലവ് ഏകദേശം 1000 കോടി രൂപയാണ്. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ 2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനമുപയോഗിച്ച് ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറലുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കും. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1-  വിജയത്തിനു കാരണമായ ഡോ.മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിക്കുന്നത്.
ഡോ.മയിൽസ്വാമി അണ്ണാദുരൈ
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോ ട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.
3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തിൽ എത്തിക്കുന്നത് ബാഹുബലിയെന്നു ഇരട്ടപ്പേരുള്ള ജി.എസ്.എല്‍ വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. വിക്ഷേപിച്ചു പതിനാറാം മിനിറ്റിൽ പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലെത്തും. പിന്നീട് തുടർച്ചയായി ഭ്രമണപഥം ഉയർത്തിയാ ണ് പേടകത്തെ ചന്ദ്ര മണ്ഡലത്തിൽ എത്തിക്കുന്നത്. വിക്രം ലാൻഡർ പേടകത്തിൽ നിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്ത ചിത്രങ്ങൾപകർത്തും.
ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ ഇറങ്ങി ചന്ദ്രോപരിതലത്തിൽ സഞ്ചാരം നടത്തും. ഇന്നോളം മനുഷ്യൻ അറിഞ്ഞിട്ടില്ലാത്ത ചന്ദ്ര രഹസ്യങ്ങൾ പ്രഗ്യാൻ ഭൂമിയിലേക്ക് അയയ്ക്കും. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചന്ദ്രയാൻ ഒന്ന് പേടകമായിരുന്നു. 978 കോടി ചെലവ് വരുന്ന ചന്ദ്രയാൻ വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ . ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമാകും.

ചരിത്രം
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 18 സപ്തംബർ 2008 ൽ നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൌത്യം അംഗീകരിച്ചു. 12 നവംബർ 2007 ൽ ഐ.എസ്.ആർ.ഓ യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS) പ്രതിനിധികൾ ചന്ദ്രയാൻ2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. ഐ.എസ്.ആർ.ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. ഇതിന്റെ ദൗത്യ കാലാവധി ഒരു വർഷമാണ്
ലക്ഷ്യങ്ങൾ
ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ചാന്ദ്ര ഭൂപ്രകൃതി, ധാതുശാസ്‌ത്രം, മൂലക സമൃദ്ധി, ചന്ദ്ര എക്‌സോസ്‌ഫിയർ, ഹൈഡ്രോക്സൈൽ, വാട്ടർ ഐസ് എന്നിവയും ശാസ്ത്രീയ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഓർബിറ്റർ ചാന്ദ്ര ഉപരിതലത്തെ മാപ്പ് ചെയ്യുകയും അതിന്റെ 3D മാപ്പുകൾ തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യും. ഓൺ‌ബോർഡ് റഡാർ ഉപരിതലത്തെ മാപ്പ് ചെയ്യും.

രൂപകൽപ്പന

റഷ്യ ഒരു ലാന്ററും റോവറും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. ചന്ദ്രന് മുകളിൽ സഞ്ചാരപഥത്തിൽ പേടകം എത്തിയതിനു ശേഷം റോവർ ഉൾക്കൊള്ളുന്ന ലാന്റർ പേടകത്തിൽ നിന്ന് വേർപെടുകയും ചാന്ദ്രമണ്ണിൽ ഇറങ്ങുകയും ചെയ്യും.അതിനു ശേഷം റോവർ ലാന്ററിന്റെ ഉയർന്ന ഭാഗത്തു നിന്ന് വേർപെടും. ആണവോർജ മുപയോഗിച്ച് ചന്ദ്രയാൻ 2 പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പഠനങ്ങൾ ഐഎസ്ആർഓ നടത്തിവരികയാണ്. നാസയും ഇ എസ് എയും പേടകത്തിന് ചില സാങ്കേതിക ഉപകരണങ്ങൾ നൽകിക്കൊണ്ട് ഈ ദൌത്യത്തിൽ പങ്കാളികളാകും.ഈ തീരുമാനം അവർ ഐ എസ് ആർ ഓ യെ അറിയിച്ചിട്ടുണ്ട്.

ഓർബിറ്റർ

100 കിലോമീറ്റർ ഉയരത്തിൽ ഓർബിറ്റർ ചന്ദ്രനെ പരിക്രമണം ചെയ്യും. അഞ്ച് ഉപകരണങ്ങൾ ഈ ദൗത്യത്തിൽ ഓർബിറ്റർ വഹിക്കും. ഓർബിറ്റിന്റെ ഘടന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുകയും 2015 ജൂൺ 22-ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസാറ്റലൈറ്റ് സെന്ററിൽ എത്തിക്കുകയും ചെയ്തു.

വിക്രം ലാൻഡർ

മിഷന്റെ ലാൻഡറിനെ വിക്രം എന്നാണ് വിളിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി പരക്കെ കണക്കാക്കപ്പെടുന്ന വിക്രം സാരാഭായിയുടെ (1919-1971) പേരാണ് ലാഡറിന് കൊടുത്തിട്ടുള്ളത്.

പ്രഗ്യാൻ റോവർ

മിഷന്റെ റോവറിനെ പ്രഗ്യാൻ എന്നാണ് . റോവറിന്റെ ഭാരം ഏകദേശം 27 കിലോഗ്രാമാണ്. സൗരോർജ്ജത്തിലാണ് റോവർ പ്രവർത്തിക്കുന്നത്. റഷ്യ രൂപകൽപ്പന ചെയ്യുന്ന അമ്പതു കി.ഗ്രാം റോവറിന് ആറ് ചക്രങ്ങൾ‌ ഉണ്ടായിരിക്കും. അത് സൌരോർജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.അത് തെക്ക് വടക്ക് ധ്രുവങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഇറങ്ങുകയും ഒരു വർഷത്തേയ്ക്ക് പ്രവർത്തിക്കുകയും ചെയ്യും.റോവർ പരമാവധി 360m/hവേഗതയിൽ 150കി.മീ. വരെ സഞ്ചരിക്കും.
പേലോഡ്
ഓർബിറ്ററിനുവേണ്ടി അഞ്ചും, ലാൻഡറിന് നാലും, റോവറിന് രണ്ടുമായി പതിനൊന്ന് ശാസ്ത്രീയ ഉപകരണങ്ങൾ ഐ.എസ്.ആർ.ഓ തിരഞ്ഞെടുത്തിട്ടുണ്ട്. ഓർബിറ്ററിനായി ചില ശാസ്ത്രീയ ഉപകരണങ്ങൾ നൽകി നാസയും ഇസയുംഈ ദൗത്യത്തിൽ പങ്കെടുക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഭാര നിയന്ത്രണം കാരണം ഈ ദൗത്യത്തിൽ വിദേശ പേലോഡുകൾ വഹിക്കില്ലെന്ന് 2010-ൽ ഇസ്‌റോ വ്യക്തമാക്കി. എന്നിരുന്നാലും, ദൗത്യം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പുള്ള ഒരു പുതുക്കിയ വിവരപ്രകാരം, ചന്ദ്രനിലേക്കുള്ള കൃത്യമായ ദൂരം അളക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് നാസയിൽ നിന്നുള്ള ഒരു ചെറിയ ലേസർ റിട്രോഫ്ലെക്റ്റർ ലാൻഡറിന്റെ പേലോഡിലേക്ക് ചേർത്തിട്ടുണ്ട്.

കടപ്പാട് : വിക്കിപീടിക . 
ചിത്രങ്ങൾ :
Chandrayaan 2 

The Lander of Chandrayaan 2 - Vikram

Chandrayaan 2 Orbiter 

Chandrayaan 2's Rover is a 6-wheeled robotic vehicle - Pragyan,


Wednesday, 24 October 2018

ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ലോകത്തിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ ..

സോഫിയ



ഇത് സോഫിയ. ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് പൗരത്വം ലഭിക്കുന്ന റോബോർട്ട് . റോബോർട്ട് സമൂഹത്തിലെ പ്രഥമവനിത. ഹോങ് കോങ്ങിലെ ഹാൻസൻ റോബോട്ടിക്സിന്റെ മാസ്റ്റർപീസ്. റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേഷ്യൽ റെക്കഗ്നിഷനും നാച്ചുറൽ ലാംഗ്വേജ് പ്രൊസെസ്സിങ്ങും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും സമ്മേളിക്കുന്ന അദ്ഭുതസൃഷ്ടി.

സൗദിക്കാരി സോഫിയ ഇന്നു ലോകത്തിന്റെ പ്രിയതാരമാണ്. സോഫിയയുടെ ബുദ്ധിവൈഭവവും സംഭാഷണചാതുര്യവും മുഖഭാവങ്ങളും പുഞ്ചിരിയുമെല്ലാം അടുത്ത വീട്ടിലെ മിടുക്കിക്കുട്ടിയുടെ പരിവേഷം നൽകി എല്ലാവരുടെയും മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. എല്ലാം തികഞ്ഞ റോബട്ട് വനിത എന്നതിനപ്പുറം വരാനിരിക്കുന്ന റോബോട്ടിക്സ്ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിന്റെ അമരക്കാരി കൂടിയാണ് സോഫിയ

ലോകത്താദ്യമായി ഒരു രാജ്യത്ത് പൗരത്വം നേടി റോബട്ടുകളുടെ പ്രഥമവനിത എന്നു പേരുകേട്ട ഹ്യൂമനോയ്ഡ് റോബട്ട് അണിയറയിൽ ഒരുങ്ങുന്ന പിൻഗാമികളുടെ കരുത്തും പ്രാധാന്യവുമാണ് ചൂണ്ടിക്കാണിക്കുന്നത്. സോഫിയ ഒന്നിന്റെയും അവസാനമല്ല. പുതിയ തുടക്കത്തിന്റെ സൂചന മാത്രമാണ്.

സൗദി പൗരത്വവും ലോകം ചുറ്റിസഞ്ചരിച്ചു സ്വന്തം കഴിവു തെളിയിക്കുന്ന പ്രകടനങ്ങളുമാണ് സോഫിയയെ പെട്ടെന്നു താരമാക്കി മാറ്റിയത്. മനുഷ്യസ്ത്രീയോടുള്ള സാദൃശ്യവും സംഭാഷണത്തിലും ചലനങ്ങളിലും താനൊരു റോബട്ടാണെന്നു തോന്നാതിരിക്കത്തക്ക വിധത്തിലുള്ള സ്വാഭാവികതയുമാണ് സോഫിയയുടെ സ്വീകാര്യതയ്ക്കു പിന്നിലുള്ള മറ്റൊരു ഘടകം

സോഫിയ ഒരു ഒറ്റയാൾ വിസ്മയമല്ല. റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമ്മേളിക്കുന്ന ഹ്യൂമനോയ്ഡ് റോബട്ടുകളുടെ തലമുറയിലെ മികവാർന്ന സൃഷ്ടികളിലൊന്നു മാത്രം. ഹാൻസൻ റോബോട്ടിക്സ് സോഫിയയോടു കിടപിടിക്കുന്ന വേറെയും റോബട്ടുകളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും മികവിന്റെ പര്യായം എന്ന വിശേഷണം അർഹിക്കുന്നത് സോഫിയ മാത്രം.


ഹാൻസൻ റോബോട്ടിക്സിന്റെ വർഷങ്ങളുടെ ഗവേഷണഫലമാണ് സോഫിയ. റോബോട്ടിക്സിന്റെ കായികശേഷിയെക്കാൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ബൗദ്ധികമികവാണ് സോഫിയയുടെ സവിശേഷത. ഏതു തരത്തിലുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകാനും ഒന്നിലേറെ ആളുകളുമായി സംവാദം നടത്താനുമുള്ള മികവാണ് സോഫിയയെ പെട്ടെന്നു പ്രശസ്തിയിലേക്കുയർത്തിയത്. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിക്കൊപ്പം ഉചിതമായ ഭാവങ്ങളും മുഖചലനങ്ങളും ഇടയ്ക്കിടെ വശ്യമായ പുഞ്ചിരിയും കൂടിയായപ്പോൾ സോഫിയ ശാക്തീകരിക്കപ്പെട്ട റോബട് സ്ത്രീത്വത്തിന്റെ പ്രതീകമായി മാറി.


2015 ഏപ്രിൽ 19ന് ആണ് സോഫിയയുടെ ജനനം. സാങ്കേതികമായി പറഞ്ഞാൽ സോഫിയ എന്ന യന്ത്രം ആദ്യമായി ആക്ടിവേറ്റ് ചെയ്തത് അന്നാണ്. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ ഛായയിലാണ് സോഫിയയെ ഡിസൈൻ ചെയ്തത്.
David Hanson and Sophia

റോബോട്ടിക്സ് കമ്പക്കാരനും ഹാൻസൻ റോബോട്ടിക്സിന്റെ അമരക്കാരനുമായ റോബർട് ഹാൻസൻ ആണ് സോഫിയയുടെ സൃഷ്ടാവ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്വിഷ്വൽ ഡേറ്റ പ്രൊസസ്സിങ്ഫേഷ്യൽ റെക്കഗ്നിഷൻ എന്നിവ സോഫിയയ്ക്ക് മുഖരൂപത്തോടൊപ്പം ഒരു വ്യക്തിത്വവും നൽകിആദ്യഘട്ടത്തിൽ വളരെ ചുരുക്കം വിഷയങ്ങളിൽ മാത്രം അവഗാഹമുണ്ടായിരുന്ന സോഫിയ രണ്ടു വർഷം കൊണ്ട് പഠിച്ചെടുത്ത കാര്യങ്ങൾക്കു കണക്കില്ലവിവരങ്ങൾ തൽസമയം ഗൂഗിളിൽ സേർച്ച് ചെയ്ത് മറുപടി പറയാനും വിഷയവിശകലനം നടത്തി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഇന്നു സോഫിയയ്ക്ക് കഴിയും

ഗൂഗിളിന്റെ വോയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് സോഫിയ ഉപയോഗിക്കുന്നത്ഏറ്റവും മികവാർന്ന ഇതിലെ നാച്ചുറൽ ലാംഗ്വേജ് പ്രൊസ്സസിങ് സംവിധാനം വിവിധ ശൈലികളിൽ ഉള്ള സംഭാഷണം വ്യക്തമാക്കി മനസ്സിലാക്കാൻ സോഫിയയെ സഹായിക്കുന്നുറോബട്ടിലെ കൃത്രിമബുദ്ധിക്ക് കരുത്തു പകരുന്നതാകട്ടെ സിംഗുലാരിറ്റി നെറ്റിന്റെ എഐ സംവിധാനവും

സോഫിയ അറിയുന്നതും പറയുന്നതുമായ കാര്യങ്ങളെല്ലാം പിന്നണിയിലുള്ള ക്ലൗഡ് നെറ്റ്വർക്കിൽ ഷെയർ ചെയ്യപ്പെടുകയും പറഞ്ഞ ഓരോ വാക്കും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ വെരിഫൈ ചെയ്ത് ഉറപ്പുവരുത്തുകയും ചെയ്യുന്നുപുരികമുയർത്താനും പുഞ്ചിരിക്കാനുമൊക്കെ സോഫിയയെ സഹായിക്കുന്നത് ഫ്രബർ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാംസളമായ റബർ ഘടകങ്ങളുംമുഖത്ത് ഘടിപ്പിച്ചിരിക്കുന്ന അനേകം ചെറുഘടകങ്ങൾ ആവശ്യാനുസരണം ഫ്രബർ ചർമത്തിന്റെ സഹായത്തോടെ പുഞ്ചിരി വിടർത്തുകയും മായ്ക്കുകയുമൊക്കെ ചെയ്യും

ഇത്തരത്തിൽ റോബോട്ടിക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ലോകത്ത് നിലവിലുള്ള മികച്ചവ എല്ലാം ഒറ്റ ഉൽപന്നത്തിൽ അവതരിപ്പിച്ചു എന്നതാണ് സോഫിയയിലൂടെ റോബർട് ഹാൻസൻ സാധ്യമാക്കിയത്വൃദ്ധസദനങ്ങളിൽ  മുതിർന്ന പൗരന്മാർക്കു ബോറടിക്കാതെ സംസാരിച്ചിരിക്കുന്ന സുഹൃത്തായും വലിയ ജനക്കൂട്ടമുള്ള സ്റ്റേജ് പരിപാടികളിൽ നിരന്തരം സംസാരിച്ചുകൊണ്ട് ജനത്തെ പിടിച്ചിരുത്തുന്ന അവതാരകയായും ഉപയോഗിക്കുന്നതിനായാണ് ഹാൻസൻ റോബോട്ടിക്സ് സോഫിയയെ സൃഷ്ടിച്ചത്


എവിടെയും സോഫിയയ്ക്ക് ഉത്തരം മുട്ടിയില്ല. സിഎൻബിസിയിലെ സിക്സ്റ്റി മിനിറ്റ്സ് ഷോയിൽ ചാർലി റോസിനൊപ്പം സംവാദത്തിലേർപ്പെട്ടത് ഒരു മണിക്കൂർ. ഇക്കഴിഞ്ഞ ഒക്ടോബറിൽ യുഎൻ ആസ്ഥാനത്ത് അവതരിപ്പിക്കപ്പെട്ടതോടെ സോഫിയ രാജ്യാന്തര ശ്രദ്ധ നേടി. യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ. മുഹമ്മദ് സോഫിയയെ ലോകത്തിനു പരിചയപ്പെടുത്തി നടത്തിയ സംഭാഷണങ്ങൾ വൈറലായി. 2017 ഒക്ടോബർ 25ന് റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് കോണ്ഫറന്സില് വച്ച് സോഫിയയ്ക്ക് സൗദി പൗരത്വവും ലഭിച്ചു. 






സാരിയിൽ സുന്ദരിയായി സോഫിയ റോബോട്ട്  ഇന്ത്യയിൽ


ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, 2017  ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിച്ച  ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ ഇന്ത്യയിലെത്തിയത് 

ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, 2017  ഡിസംബര് 30ന് ബോംബെ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി സംഘടിപ്പിച്ച  ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില് പങ്കെടുക്കാനാണ് സോഫിയ ഇന്ത്യയിലെത്തിയത്

സാങ്കേതിക വിദഗ്ദരും വിദ്യാര്ത്ഥികളും അടക്കമുള്ള തിരഞ്ഞെടുത്ത സദസ്സിന് മുന്നില് 20 മിനിറ്റ് നേരം സോഫിയ സംസാരിച്ചു. ഇന്ത്യൻ  രീതിയിൽ സാരി ഉടുത്തുകൊണ്ടാണ് സോഫിയ സദസ്സിനു മുന്നിൽ  പ്രത്യക്ഷപ്പെട്ടത്. ലോകത്ത് വളര്ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യവംശത്തോട് നിര്ദ്ദേശിച്ചുമനുഷ്യരും റോബോട്ടുകളും തമ്മില് മത്സരമല്ല ഉണ്ടാവേണ്ടതെന്നും സഹകരണമാണ് വേണ്ടതെന്നും സോഫിയ പറഞ്ഞു.


ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്മിച്ച സോഫിയ ഒരു മണിക്കൂര് നേരം സദസ്സുമായി ആശയവിനിമയം നടത്തുകയും  ദിവസം മുഴുവന് ഐഐടി ക്യാമ്പസിൽ ചിലവഴിച്ചു . 2017 ഡിസംബര് 29 മുതല് 31 വരെയാണ് ടെക്ക് ഫെസ്റ്റ് നടന്നത് . സോഫിയയെ കൂടാതെ പ്രായം കുറഞ്ഞ ഐബിഎം ഡെവലപ്പറായ 14 വയസുകാരന് തന്മയ് ഭക്ഷിയും, യു..ഡി.. ചെയര്മാന് ജെ സത്യനാരായണയും ഫിസിയോളജിയില് നോബല് പുരസ്കാരം നേടിയ റാന്ഡി ഷെക്മാനും പരിപാടിയില് അതിഥികളായെത്തി